Israel Bombs Lebanon: ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടു!
Israel Attack: ആക്രമണത്തിൽ ഏകദേശം 1,500 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ തെക്ക്, കിഴക്കൻ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ അറിയിച്ചു.
ബെയ്റൂട്ട്: ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമണം നടത്തിയെന്ന് ലെബനൻ ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read: പേജർ സ്‌ഫോടനത്തിന് പിന്നാലെ വാക്കി ടോക്കി സ്ഫോടനം; 9 മരണം; അടിയന്തര യോഗം വിളിച്ച് യുഎൻ
ആക്രമണത്തിൽ ഏകദേശം 1,500 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ തെക്ക്, കിഴക്കൻ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ അറിയിച്ചു. ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാൻഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങൾ പറയുന്നുണ്ട്.
Also Read: മേട രാശിക്കാർക്ക് പുതിയ കരാറുകൾ ലഭിക്കും, ഇടവ രാശിക്കാർക്ക് സമ്മിശ്രദിനം, അറിയാം ഇന്നത്തെ രാശിഫലം!
തെക്കൻ ലെബനനിലെയും ലെബനൻ പ്രദേശത്തിനുള്ളിലെ ബെക്കയിലെയും ഏകദേശം 800 ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചിട്ടുണ്ട്. അതേസമയം ഹിസ്ബുള്ള ഇസ്രായേലിലെ അഞ്ചിടത്ത് ആക്രമണങ്ങൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേലിനോടും ഹിസ്ബുള്ളയോടും യുദ്ധത്തിൽ നിന്ന് പിന്മാറാൻ ലോകശക്തികൾ അഭ്യർത്ഥിച്ചിട്ടുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഫോഴ്‌സ് കമാൻഡർ ഇബ്രാഹിം അഖിൽ ഉൾപ്പെടെ 39 പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ഇതിനിടയിൽ ഹിസ്ബുള്ളയുമായി ബന്ധമുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ലെബനൻ ജനതയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലെബനനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഹിസ്ബുല്ല ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇസ്രയേൽ സൈന്യം വരും ദിവസങ്ങളിൽ ആക്രമണം വർധിപ്പിക്കുമെന്നും ഹഗാരി വ്യക്തമാക്കിയിട്ടുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.