ടെൽ അവീവ്: ഇസ്രയേൽ - ഹമാസ് സംഘർഷാവസ്ഥയിൽ ഇടപെട്ട് അമേരിക്ക. സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെറ്റന്യാഹുവിനെ ഫോണിൽ വിളിച്ചാണ് ജോ ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് മധ്യപൂർവേഷ്യയിലെ പ്രധാന രാജ്യങ്ങൾ. സംഘർഷങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യയും യുഎഇയും ഖത്തറും ഒമാനും. അറബ് രാജ്യങ്ങൾക്കും സംഘർഷം അറബ് രാജ്യങ്ങൾക്കും തലവേദനയാണ്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി സൗദി അറേബ്യ അറിയിച്ചു. ഇരുവിഭാഗങ്ങളും സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. യുഎഇ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളും സംഘർഷത്തിൽ നിന്ന് പിൻവാങ്ങാനും സമാധാനം പുനഃസ്ഥാപിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.


അയ്യായിരത്തിലധികം റോക്കറ്റുകൾ ആണ് ഹമാസ് ഇസ്രയേലിൽ വർഷിച്ചത്. ഗാസയില്‍ നിന്ന് ദക്ഷിണ ഇസ്രയേലിലേക്ക് തോക്കുധാരികളായ ഹമാസ് പോരാളികള്‍ നുഴഞ്ഞുകയറുകയായിരുന്നു. ഇതോടെ ഹമാസുമായി ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചു. അടുത്ത കാലത്തെ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ സംഘമായ ഹമാസ് ആരംഭം കുറിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായാണ് ​ഗ്രനേഡ് ആക്രമണവും വെടിവെപ്പും രാജ്യത്തിന് നേരെ അഴിച്ചുവിട്ടതെന്ന് ഇസ്രയേൽ അറിയിച്ചു. അതേസമയം അൽ അഖ്‌സ പള്ളിക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മറുപടിയാണ് ഇപ്പോൾ നടത്തിയിരിക്കുന്ന ഈ ആക്രമണമെന്നാണ് ഇതിനു പിന്നാലെ സംഭവത്തിൽ ഹമാസ് വിശദീകരണം നൽകിയത്.


പ്രധാനപ്പെട്ട ഇസ്രയേൽ ന​ഗരങ്ങളായ  ജെറുസലേം, ടെൽ അവീവ് എന്നിവിടങ്ങളില് അടക്കം വലിയ തരത്തിലുള്ള ആക്രമണമാണുണ്ടായത്. വിവിധ അറബ് രാജ്യങ്ങളുമായി ഇസ്രയേലിന്റെ ബന്ധം മെച്ചപ്പെട്ടതിന് പിന്നാലെയാണ് പലസ്തീൻ സായുധ  സംഘം യുദ്ധസമാനമായ ആക്രമണത്തിന് തുടക്കമിട്ടിരിക്കുന്നത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.