Iran attacks Israel with Ballistic Missile: വന്‍ യുദ്ധം! ഇസ്രായേലിന് നേര്‍ക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഇറാന്; കടുത്ത ഭീതിയില്‍ ലോകം
Israel - Iran Attack: ഡസൺ കണക്കിന് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത് എന്നാണ് റിപ്പോർട്ടുകൾ. ടെൽ അവീവിലും ജെറുസലേമിലും സ്ഫോടക ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്.
ടെഹ്റാന്: ഇസ്രായേല്‍ - ഹിസ്ബുള്ള സംഘര്‍ഷം നിലനില്‍ക്കവേ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ട് ഇറാന്റെ മിസൈല്‍ ആക്രമണം. ഇസ്രായേലിലേക്ക് ഡസണ്‍ കണക്കിന് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന് തൊടുത്തുവിട്ടത് എന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹിസ്ബുള്ള മേധാവി നസ്രള്ളയേയും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയും വധിച്ചതിന് പ്രതികാരമായിട്ടാണ് മിസൈല്‍ ആക്രമണമെന്ന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ്സ് അറിയിച്ചതായി ഇറാന് വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിനെതിരെ ഇറാന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ശ്രമിക്കുന്നുവെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിറകെ ആണ് ആക്രമണം തുടങ്ങിയത്.
ഇസ്രായേലില്‍ ജനങ്ങള്‍ക്ക് സൈന്യം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ജനങ്ങള്‍ സുരക്ഷിത സ്ഥാനം വിട്ട് പുറത്തിറങ്ങരുത് എന്നാണ് മുന്നറിയിപ്പ്. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം പൂര്‍ണസജ്ജമാണെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy