മിലാൻ : വീഞ്ഞിൽ രാസവസ്തു ചേർത്ത് വൈദികനെ കൊലപ്പെടുത്താൻ ശ്രമം. തെക്കൻ ഇറ്റലിയിലെ വൈദികന് നേരെയാണ് കൊലപാതകം ശ്രമം ഉണ്ടായത്. കുർബ്ബാനയ്ക്ക് ഉപയോഗിക്കാനുള്ള വീഞ്ഞിലാണ് വിഷം കലർത്തിയതായി കണ്ടെത്തിയത്. വീഞ്ഞിൽ നിന്നും ചെറിയ തോതിൽ ദുർഗന്ധം വന്നപ്പോൾ രുചിച്ച് പരിശോധിച്ചപ്പോൾ രാസവസ്തു ചേർത്തിട്ടുണ്ടെന്ന് വൈദികന് മനസ്സിലായി. തുടർന്ന് വലിയ ഒരു അപകടമാണ് ഒഴിവായത്. സംഭവത്തിന് പിന്നിൽ ഇറ്റലിയിലുള്ള മാഫിയ സംഘമാണന്നാണ് വൈദികൻ അറിയിക്കുന്നതെന്ന് ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇറ്റലിയുടെ തെക്കൻ മേഖലയായ കാലബ്രിയയിലുള്ള സെസ്സാനിറ്റി നഗരത്തിൽ സ്ഥിതി ചെയ്യുന്ന സാൻ നിക്കോള ഡി പന്നാകോണി പള്ളി വികാരി ഫാ. ഫെലിസ് പലമരയ്ക്കെതിരെയാണ് കൊലപാതക ശ്രമം ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് കുർബ്ബാനയ്ക്കിടെയാണ് വീഞ്ഞ് സംഭവം അറിയുന്നത്. വീഞ്ഞ് പകരുമ്പോൾ ഒരു ദുർഗന്ധം ഉണ്ടായി. തുടർന്ന് കുർബ്ബാന നിർത്തിവെക്കുകയും തുടർന്ന് പോലീസെത്തി വീഞ്ഞ് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് കൊണ്ടുപോയി. പരിശോധനയിൽ വീഞ്ഞിൽ ബ്ലീച്ചിങ് സംയുക്ത ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തി.


ALSO READ : Pope Francis : ലൈംഗിക സുഖം ദൈവിക വരദാനം; കാമാസക്തി അപകടകരമായ ദുഷ്പ്രവണതയിലേക്ക് നയിക്കും; ഫ്രാൻസിസ് മാർപാപ്പ


കാലബ്രിയയിലുള്ള ഒരു മാഫിയ സംഘമാണ് ഇതിന് പിന്നിലെന്നാണ് വൈദികൻ ആരോപിക്കുന്നത്. തനിക്ക് ഇതിന് നിരവധി തവണ ഈ മാഫിയ സംഘത്തിന്റെ പക്കൽ നിന്നും വധഭീഷിണി ഉണ്ടായിട്ടുണ്ടെന്നും ഒരു സംഘം തന്റെ കാർ ആക്രമിച്ചുയെന്നും വൈദികൻ അറിയിച്ചു. ഇറ്റലിയിൽ വൈദികൾക്ക് നേരെ ആക്രമണം സ്ഥിരം സംഭവമാകുന്നുയെന്ന് കാലബ്രിയ ഭദ്രാസനം ബിഷപ് അറ്റിലിയോ നോസ്ട്രോ അറിയിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.