ബാരി∙ ദക്ഷിണ ഇറ്റലിയിൽ പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് പന്ത്രണ്ട് പേർ മരിച്ചു. നിരവധിപ്പേർക്ക് പരുക്കേറ്റു.  തെക്കന്‍ ഇറ്റലിയിലെ തീരദേശ നഗരമായ ബാരിക്കും ബര്‍ലേറ്റയ്ക്കും ഇടയിലാണ് അപകടം. കൂട്ടിയിടിക്കുന്ന സമയത്ത് രണ്ടു ട്രെയിനുകളും ഒരേ ട്രാക്കിലായിരുന്നു. ട്രെയിനിൽ കുടുങ്ങിയിരിക്കുന്നവരെ പുറത്തിറക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING


അപകടത്തില്‍ ഇരു ട്രെയിനുകള്‍ക്കും കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്. തകർന്ന ബോഗിക്കുള്ളിൽനിന്ന് ഒരു കുട്ടിയെ ജീവനോടെ പുറത്തെടുത്തു. സംഭവം കണ്ണീരിലാഴ്ത്തുന്നതാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി മറ്റോ റെന്റ്സി പറഞ്ഞു.



ദിവസം ഇരുന്നുറോളം ട്രെയിനുകൾ കടന്നുപോകുന്ന ഏറെ ഗതാഗത തിരക്കുള്ള പാതയിലാണ് അപകടമുണ്ടായത്.  അപകടത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല