ടോക്കിയോ : ജപ്പാനിൽ 300 യാത്രക്കാരുമായി എത്തിയ വിമാനത്തിന് റൺവെയിൽ വെച്ച് തീപിടിച്ചു. അപകടത്തിൽ അഞ്ച് പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ടോക്കിയോ ഹനേഡ വിമാനത്താവളത്തിൽ വെച്ച് ജപ്പാൻ എയർലൈൻസിന്റെ എ350 വിമാനത്തിനാണ് തീപിടിച്ചത്. 300 യാത്രക്കാരുമായി എത്തിയ വിമാനം ജാപ്പനീസ് കോസ്റ്റ് ഗാർഡിന്റെ ജെറ്റുമായി കൂട്ടിയിടച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചിത്. ജെറ്റ് വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരാണ് മരണപ്പെട്ടതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. വിമാനം കത്തി ജ്വലിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വരികയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

300 യാത്രക്കാരുമായി ഹൊക്കെയ്ഡോയിലെ ഷിൻ-ചിറ്റോസ് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനത്തിനാണ് തീപിടുത്തം ഉണ്ടായതെന്ന് ജപ്പാൻ എയർലൈൻസ് സ്ഥിരീകരിച്ചു. സംഭവ സ്ഥലത്ത് നിന്നും 367 യാത്രക്കാരെ നീക്കം ചെയ്തതായി വിമാനക്കമ്പനി അധികൃതർ അറിയിച്ചു. അതേസമയം കോസ്റ്റ് ഗാർഡിന്റെ ജെറ്റിലുണ്ടായിരുന്നു അഞ്ച് പേരെ വിവരമില്ലായിരുന്നു. തുടർന്നാണ് അഞ്ച് പേരുടെ മരണം സ്ഥിരീകരിക്കുന്നത്. വിമാനത്തിന് തീപിടിച്ച് ഉടൻ തന്നെ അഗ്നിശമന വിഭാഗം തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.


 



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.