Tokyo, Japan: അനാഥരും വൃദ്ധരും അശരണരുമായ  ആളുകള്‍ക്കായി മിക്ക രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ പ്രഖ്യപിക്കാറുണ്ട്. എന്നാല്‍,  ജീവിതത്തില്‍ ഏകാന്തത  (Loneliness)അനുഭവിക്കുന്നവര്‍ക്കായി  മുന്നിട്ടിറങ്ങിയിരിയ്ക്കുകയാണ് ജപ്പാന്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകാന്തത  (Loneliness) മൂലം മനസ്  തകര്‍ന്ന് ആത്മഹത്യയെ ആശ്രയിക്കുന്നവരുടെ  എണ്ണം ജപ്പാനില്‍  (Japan) വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. കോവിഡ്‌  (Covid-19) മഹാമാരി പടര്‍ന്നുപിടിച്ച 2020ല്‍  ആത്മഹത്യ ചെയ്തവരുടെ എണ്ണം ജപ്പാനില്‍ ഏറെ വര്‍ദ്ധിച്ചിരുന്നു. 11 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇത്തരത്തില്‍ രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത്.  കോവിഡ്​ മഹാമാരി കാലത്ത്​ ഏകാന്തത മൂലം ആത്മഹത്യ തിരഞ്ഞെടുക്കുന്ന വനിതകളുടെ എണ്ണം കുത്തനെ കൂടുകയാണെന്ന തരത്തിലുള്ള  റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. 


ജപ്പാനില്‍ സര്‍ക്കാര്‍ ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് സഹായത്തിനായി മന്തിയെ (Minister for loneliness) നിയോഗിച്ചു.  ഷിന്‍സോ ആബെയുടെ പിന്‍ഗാമിയായി എത്തിയ പ്രധാനമന്ത്രി യോഷിഹിദെ സുഗയാണ്​ (Yoshihide Suga) തന്‍റെ  മന്ത്രിസഭയില്‍ ഏകാന്തത അനുഭവിക്കുന്നവര്‍ക്കായി മ​ന്ത്രിയെ പ്രഖ്യാപിച്ചത്​. ടെറ്റ്​സുഷി സകാമോ​​ട്ടോയ്ക്കാണ് (Tetsushi Sakamoto)ഈ മന്ത്രാലയത്തിന്‍റെ ചുമതല.  


ലോകത്താദ്യമായി ബ്രിട്ടനിലാണ് ഇത്തരത്തില്‍ ഒരു മന്ത്രിയും  മന്ത്രാലയവും  നിലവില്‍ വന്നത്. 2018ലായിരുന്നു ഇത്.  ബ്രിട്ടനെ മാതൃകയാക്കിയാണ്​  ഏകാന്തത മൂലം മനനസ്  മരവിച്ച്‌​ ആത്​മഹത്യ ചെയ്യുന്നവരെ സഹായിക്കാനായി ജപ്പാന്‍  സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നീക്കം നടത്തിയിരിയ്ക്കുന്നത്‌.  


നിലവില്‍ ആത്മഹത്യാനിരക്ക് കൂടുന്നതും, ജനന നിരക്ക്  (Birth rate) കുറയുന്നതും  ജപ്പാന്‍ നേരിടുന്ന രണ്ട് കനത്ത വെല്ലുവിളികളാണ്. ഇതു  രണ്ടും പരിഹരിക്കുന്ന ചുമതലയാണ്​ സകാമോ​ട്ടോക്ക്​ നല്‍കിയിരിക്കുന്നത്​. മന്ത്രിക്കു കീഴില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക ഓഫീസും ജപ്പാന്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.  ആത്മഹത്യ, കുട്ടികള്‍ക്കിടയിലെ പട്ടിണി എന്നിവയും മന്ത്രിയുടെ പരിഗണനയില്‍ വരുന്ന കാര്യങ്ങളാണ്‌.  


Also read: Covid 19: United States ൽ മരണം 500,000 കവിഞ്ഞു; ഫ്ലാഗ് താഴ്ത്തി അനുശോചനം രേഖപ്പെടുത്തി


സാമൂഹിക ജീവിതത്തെ അസ്വസ്​ഥമാക്കുന്ന ഏകാന്തത പരിഹരിക്കാനും ജനത്തിനിടയിലെ ബന്ധം രൂഢമാക്കാനും സഹായകരമാകുന്ന നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.  ജനജീവിതത്തെ അസ്വസ്ഥമാക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ്  ടെറ്റ്​സുഷി സകാമോ​​ട്ടോ...


അതേസമയം, രാജ്യത്ത്  ഇതിനോടകം  4,26,000 പേര്‍ക്കാണ് ഇതിനോടകം കോവിഡ്​ സ്ഥിരീകരിച്ചത്.  7,577 പേരാണ്​ ഇതുവരെ രാജ്യത്ത്​ മരണം വരിച്ചതെന്ന്​ ജോണ്‍ ഹോപ്​കിന്‍സ്​ യൂണിവേഴ്​സിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍  പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.