ടോക്കിയോ: ജപ്പാനിലെ മധ്യ ഗുന്‍മ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കുസാറ്റ്സുവിലെ പ്രശസ്തമായ സ്കീയിംഗ് വിനോദകേന്ദ്രത്തിന് സമീപം അഗ്നിപര്‍വത വിസ്ഫോടനം.


COMMERCIAL BREAK
SCROLL TO CONTINUE READING

അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഇതേത്തുടര്‍ന്ന് നൂറോളം പേരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു.


കുസാറ്റ്സു-ഷിറൈൻ അഗ്നിപർവതം പൊട്ടിയതിനു പിന്നാലെയുണ്ടായ ഹിമപാതത്തില്‍ ഒരാളെ കാണാതായി. എന്നാല്‍, അഗ്നിപര്‍വതം പൊട്ടിയതാണോ ഹിമാപാതത്തിനു കാരണമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചിട്ടില്ല.


ഈ പ്രദേശത്ത് പരിശീലനത്തിൽ ഏർപ്പെട്ട ആറു ജപ്പാൻ സൈനികരെ ഹിമപാതത്തിൽനിന്നു രക്ഷപ്പെടുത്തി. 2014 സെപ്റ്റംബറിൽ ജപ്പാനിലെ മൗണ്ട് ഓൺടേക്കിലുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ 63 പേർ മരിച്ചിരുന്നു.