കോവിഡിനെ തുരത്താൻ ഗുളികയുമായി ജപ്പാൻ; പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്
എന്നാൽ കോവിഡിനെ അതിവേഗം തുരത്താൻ സഹായിക്കുന്ന ഗുളിക കണ്ടെത്തിയിരിക്കുകയാണ് ജാപ്പനീസ് മരുന്ന് കമ്പനി
കോവിഡ് മഹാമാരി ലോകത്തെ വിട്ട് പൂർണമായും പോയിട്ടില്ല . ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട കോവിഡ് ഇന്ന് ലോകം മുഴുവൻ ആശങ്കയാണ് . എന്നാൽ കോവിഡിനെ പൂർണമായും തുരത്താനുളള മരുന്നുകൾ
ഇതുവരെ കണ്ടെത്താനായിട്ടില്ല . എന്നാൽ കോവിഡിനെ അതിവേഗം തുരത്താൻ സഹായിക്കുന്ന ഗുളിക കണ്ടെത്തിയിരിക്കുകയാണ് ജാപ്പനീസ് മരുന്ന് കമ്പനി . മൂന്നാം ഘട്ട പരീക്ഷണം നടത്തി ഉടൻ തന്നെ
ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
ജാപ്പനീസ് മരുന്ന് കമ്പനിയായ ഷിയോണോഗി ആന്റ് കോ ലിമിറ്റഡ് ആണ് പുതിയ പരീക്ഷണത്തിന് പിന്നിൽ . S-217622 എന്ന് പേരിട്ടിരിക്കുന്ന ഗുളികയുടെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളും പൂർത്തിയാക്കി . ശ്വാസക്കോശത്തെ ബാധിക്കുന്ന 5 പ്രധാന ലക്ഷണങ്ങളെ തടഞ്ഞ് കോവിഡ് വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞു. യുഎസ് സർക്കാരിന്റെ പിന്തുണയോടെ ആഗോളതലത്തിൽ മരുന്നിന്റെ പരീക്ഷണം നടത്തും.
മരുന്നിന്റെ വിതരണം ഏറ്റെടുക്കാൻ യുഎസ് സർക്കാർ ചർച്ചകൾ നടത്തുന്നതായാണ് റിപ്പോർട്ട്. ജപ്പാനിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ് . ആശങ്കയായി തുടരുകയാണ് കോവിഡ് മരണങ്ങളും. അതേസമയം കോവിഡിനെ എളുപ്പത്തിൽ പ്രതിരോധിക്കാൻ ആന്റിവൈറൽ ഗുളിക എത്തുന്നുവന്ന റിപ്പോർട്ടുകളുമുണ്ട് . ഫൈസറിന്റെ പാക്‌സ്‌ലോവിഡ് ഗുളിക നേരത്തെ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിരുന്നു.
യുഎസ് സ്ഥാപനമായ ഗിലെഡ് നിർമിച്ച റെംഡെസിവിറും ചില രോഗികൾക്ക് ശുപാർശ ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...