റിയാദ്: റിയാദിലെ ഇന്ത്യൻ എംബസിയിൽ ജോലി ഒഴിവ്. എംബസിക്ക് കീഴിലുള്ള പ്രവാസി ഭാരതീയ സഹായക് കേന്ദ്രത്തിലാണ് (PBSK) ഒഴിവുകളുള്ളത്. ക്ലർക്ക് പോസ്റ്റിൽ രണ്ട് ഒഴിവുകളിലേക്കാണ് എംബസി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്കാലിക അടിസ്ഥാനത്തിലാകും നിയമനം. താൽപര്യമുള്ളവർക്ക് എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റായ www.eoiriyadh.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓ​ഗസ്റ്റ് ഏഴ് ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉദ്യോ​ഗാർഥികൾക്ക് അം​ഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. അധിക യോ​ഗ്യതയുള്ളവർ ജോലിക്കായി അപേക്ഷിക്കേണ്ടതില്ലെന്നും എംബസി അറിയിച്ചിട്ടുണ്ട്. ഉദ്യോ​ഗാർഥിക്ക് കമ്പ്യൂട്ടർ ഉപയോ​ഗത്തിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ഇം​ഗ്ലീഷ് എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. അറബി ഭാഷ അറിയുമെങ്കിൽ നല്ലത്. 21നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2022 ജൂലൈ ഒന്ന് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഉദ്യോ​ഗാർഥിയുടെ പ്രായം കണക്കാക്കുക. 


Also Read: "എന്റെ അമ്മ ആത്മഹത്യ ചെയ്തത് അവരുടെ പിഎംഎസ് ദിനങ്ങളിലാണ്''; ലിവിങ് വിത്ത് പിഎംഎസ് ക്യാംപയിൻ തുടക്കം ഇവിടെയാണ്


തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർഥികൾക്ക് പ്രതിമാസ ശമ്പളമായി 4000 റിയാൽ ലഭിക്കും. വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തി പരിചയം അല്ലെങ്കില്‍ പ്രത്യേക പരിശീലനം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും തിയതികൾ പിന്നീട് അറിയിക്കും. അപേക്ഷയിൽ തെറ്റായ വിവരങ്ങളോ, ആവശ്യമായ രേഖകൾ ഉൾപ്പെടുത്താതിരിക്കുകയോ ചെയ്താൽ ആ അപേക്ഷ നിരസിക്കപ്പെടും. 


Dubai: അവധിക്കാലം ആഘോഷിക്കാൻ തെരഞ്ഞെടുക്കുന്ന പ്രിയ ന​ഗരമായി ദുബായ്; പാരീസിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത്


അവധി ആഘോഷിക്കാന്‍ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നഗരമായി ദുബായ്. പാരീസിനെ പിന്തള്ളിയാണ് ദുബായ് ഒന്നാം സ്ഥാനത്തെത്തിയത്. അവധി ആഘോഷിക്കാൻ ഏറ്റവും മികച്ച ന​ഗരമായി ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുത്ത ന​ഗരം ദുബായ് ആണ്. യുകെ ആസ്ഥാനമായുള്ള പ്രീമിയര്‍ ഇന്‍ പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടിലാണ് ദുബായ് ഒന്നാം സ്ഥാനത്തെത്തിയത്. 136 രാജ്യങ്ങളെ പഠനവിധേയമാക്കിയതിൽ 21 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ അവധിക്കാലം ആഘോഷിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന നഗരമായി ദുബായിയെ തെരഞ്ഞെടുത്തു. 


ഗൂ​ഗിളിൽ നിന്നുള്ള കീവേഡ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ആകെ 136 ന​ഗരങ്ങളെയാണ് വിശകലനം ചെയ്തത്. പാരീസ് രണ്ടാം സ്ഥാനത്താണ്. 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവധിക്കാലം ആഘോഷിക്കാൻ ഇഷ്ടമുള്ള സ്ഥലം പാരീസ് ആണ്.  ബെല്‍ജിയം, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യക്കാരുടെ സെർച്ച് ലിസ്റ്റുകളിൽ ഒന്നാം സ്ഥാനത്താണ് പാരീസ്.


അവധിക്കാലം ആഘോഷിക്കാൻ ഏറ്റവുമധികം പേര്‍ ദുബായിയെ തെരഞ്ഞെടുക്കുമ്പോള്‍, യുഎഇയില്‍ താമസിക്കുന്നവര്‍ അവധിക്കാലം ലണ്ടനിൽ ചിലവഴിക്കാനാണ് താൽപ്പര്യപ്പെടുന്നത്. ഇന്ത്യ, പാകിസ്ഥാൻ, സൗദി അറേബ്യ, കെനിയ, ഉഗാണ്ട, സിയറ ലിയോൺ, ​ഗാംബിയ, ലൈബീരിയ, ഘാന, നൈജീരിയ, കാമറൂൺ, ബെനിൻ, മാലിദ്വീപ്, അസർബൈജാൻ, സീഷെൽസ്, മൗറീഷ്യസ്, ടാൻസാനിയ, മലാവി, മൊസാംബിക്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യക്കാരെല്ലാം ദുബായിൽ അവധിക്കാലം ചെലവഴിക്കാനാണ് കൂടുതൽ ആ​ഗ്രഹിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.