Joe Bidenന്റെ സ്ഥാനാരോഹണം: കലാപത്തിന് സാധ്യയെന്ന് എഫ്.ബി.ഐയുടെ മുന്നറിയിപ്പ്
Capitol മന്ദിരത്തിലെ കലാപം ആവർത്തിക്കരുതെന്ന് സേനകൾക്ക് കര്‍ശന നിര്‍ദ്ദേശമുണ്ട്
വാഷിംഗ്ടൺ: പുതിയ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ദിവസം വാഷിംഗ്ടണ്ണിൽ ട്രംപ് അനുകൂലികൾ കലാപം അഴിച്ചുവിടുമെന്ന് സുരക്ഷാ സേനകൾക്ക് എഫ്.ബി.ഐയുടെ മുന്നറിയിപ്പ്. പ്രതിഷേധങ്ങൾ ഉണ്ടാവുമെന്നും. സർക്കാർ സ്ഥാപനങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്നും എഫ്.ബി.ഐ മുന്നറിയിപ്പ് നൽകികഴിഞ്ഞു.
ജനുവരി 20 നാണ് ജോ.ബൈഡൻ പുതിയ American പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. ഇതിനോടനുബന്ധിച്ചായിരിക്കും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ രാജ്യത്തെ 50 സംസ്ഥാനങ്ങളിലും അതീവ ഗൗരവമായ ജാഗ്രതാനിർദേശം എഫ്.ബി.ഐ നൽകി കഴിഞ്ഞു. സംസ്ഥാനങ്ങളിലെ ക്യാപിറ്റോൾ മന്ദിരങ്ങളിൽ ട്രംപ് അനുകൂലികൾ പ്രതിഷേധവുമായി എത്താൻ സാധ്യതയുണ്ടെന്നും ഇത് കലാപത്തിന് വഴിവക്കുമെന്നുമാണ് സുരക്ഷാസേനകൾക്ക് നൽകിയിരിക്കുന്ന നിർദേശം.
ALSO READ: ഏകതാ പ്രതിമയിലേക്ക് പോവാൻ എട്ട് ട്രെയിനുകൾ
ജനുവരി 20-ന് വീണ്ടുമൊരു ക്യാപിറ്റോൾ ആക്രമണം ആവർത്തിക്കാതിരിക്കാനായി എല്ലാ മുന്നൊരുക്കങ്ങളും അമേരിക്ക സ്വീകരിച്ചിട്ടുണ്ട്. ആയിര കണക്കിന് നാഷണൽ ഗാർഡ് ട്രൂപ്പുകൾ വാഷിംഗ്ടൺ ഡി.സിയിൽ വിന്യസിച്ചിരിക്കുകയാണ്. വാഷിംഗ്ടണിലെ(washington) ഒട്ടുമിക്ക ഭാഗങ്ങളും ഇപ്പോഴേ അടച്ചിട്ടു കഴിഞ്ഞു. സാധാരണ പ്രസിഡന്റ് അധികാരമേൽക്കുന്ന ചടങ്ങിൽ ആയിര കണക്കിന് പേർ പങ്കെടുക്കുന്ന നാഷണൽ മാളും ഇപ്രാവശ്യം അടച്ചിട്ടിരിക്കുകയാണ്. പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശപ്രകാരമാണ് നടപടി.
ALSO READ: Operation Screen: ഇന്ന് മുതൽ വണ്ടികൾക്ക് പണി വീഴും
ജനുവരി ആറിനാണ് ക്യാപിറ്റോൾ മന്ദിരത്തിൽ(Capitol Building) അമേരിക്കൻ ചരിത്രത്തിൽ തന്നെ ആദ്യമായി വലിയ ആക്രമണം നടന്നത്. ക്യാപിറ്റോൾ കെട്ടിടത്തിൽ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികൾ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിനിടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇതേതുടർന്ന് ക്യാപിറ്റോൾ മന്ദിരത്തിലടക്കം കർശനക സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. എല്ലായിടവും രഹസ്യാന്വേഷണ വിഭാഗവും പരിശോധിക്കുന്നുണ്ട്. എന്നാൽ മറ്റൊരു കലാപത്തിന് ട്രംപ് അനുകൂലികൾ ശ്രമിക്കില്ലെന്നും വാദങ്ങളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...