ഒട്ടാവ: കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ (Justin Trudeau) മൂന്നാം തവണയും പ്രധാനമന്ത്രി (Prime Minister) പദത്തിലേക്ക്. പൊതു തെരഞ്ഞെടുപ്പിൽ ട്രൂഡോയുടെ ലിബറൽ പാർട്ടി (Liberal Party) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാല്‍ കേവല ഭൂരിപക്ഷത്തിന്‍റെ (Majority) കാര്യത്തില്‍ അനിശ്ചിതത്വമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്നത് ശുഭകരമായ ദിവസങ്ങളെന്ന് ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേവല ഭൂരിപക്ഷം ലഭിക്കാൻ 170 സീറ്റുകളാണ് വേണ്ടത്. കനേഡിയന്‍ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സിലെ ആകെയുള്ള 338 സീറ്റുകളില്‍ ജസ്റ്റിൻ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് 157 സീറ്റുകളാണ് ലഭിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് ലിബറൽ പാർട്ടി വീണ്ടും അധികാരം പിടിക്കുന്നത്. 24-ാമത് പ്രധാനമന്ത്രിയായാണ് ട്രൂഡോ ഭരണത്തുടർച്ച ഉറപ്പാക്കുന്നത്. 123 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


Also Read: Canada COVID 19 : വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാരെ സെപ്റ്റംബറോടെ കാനഡയിൽ പ്രവേശിപ്പിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ


പോസ്റ്റൽ വോട്ടുകൾ ഇനി എണ്ണാനുണ്ട്. ഇത് കൂടി എണ്ണിയ ശേഷമേ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകൂ. തോൽവി സമ്മതിക്കുന്നതായും പ്രതിപക്ഷത്ത് തുടരുമെന്നും പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവിന്റെ നേതാവ് എറിൻ ഒ ടൂൾ വ്യക്തമാക്കി. കുടിയേറ്റം, കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ ജസ്റ്റിൻ ട്രൂഡോ എടുത്ത നിലപാടുകൾ ലോകമാകെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. എന്നാല്‍ കോവിഡ് നാലാം തരംഗത്തിനിടെ തെരഞ്ഞെടുപ്പ് നടത്തിയതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. രണ്ട് വര്‍ഷം നേരത്തെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 


"നന്ദി, കാനഡ.. വോട്ട് ചെയ്തതിന്, ലിബറൽ ടീമിൽ നിങ്ങളുടെ വിശ്വാസം അർപ്പിച്ചതിന്, ശോഭനമായ ഭാവി തെരഞ്ഞെടുത്തതിന്.. കോവിഡിനെതിരായ പോരാട്ടം തുടരും. നമ്മൾ കാനഡയെ മുന്നോട്ട് നയിക്കും"- ട്രൂഡോ ട്വീറ്റ് ചെയ്തു.


Also Read: ഇന്ത്യാ സന്ദര്‍ശനത്തെ സ്വയം ട്രോളി ജസ്റ്റിന്‍ ട്രൂഡോ


ലിബറല്‍ പാര്‍ട്ടി നേതാവായ ജസ്റ്റിന്‍ ട്രൂഡോ (Justin Trudeau) 2015ലാണ് ആദ്യമായി കാനഡയുടെ (Canada) പ്രധാനമന്ത്രി പദത്തിലെത്തിയത്. നാല് തവണ കനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന പിയറി ട്രൂഡോയുടെ (Pierre Trudeau) മകനാണ് ജസ്റ്റിന്‍ ട്രൂഡോ. 2019ല്‍ വീണ്ടും അധികാരത്തിലെത്തി. അന്നും കേവല ഭൂരിപക്ഷമായ 170 സീറ്റിലേക്ക് ലിബറല്‍ പാര്‍ട്ടി എത്തിയിരുന്നില്ല. ഇത്തവണ ട്രൂഡോയ്ക്ക് അധികാരം നഷ്ടമാകുമെന്ന് പല സര്‍വെകളും പ്രവചിച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.