Kabul Blast: സ്ഫോടനങ്ങൾക്ക് പിന്നിൽ ഐഎസ് ഭീകരരെന്ന് താലിബാൻ
ഐഎസ് ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നതായും താലിബാൻ പറയുന്നു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ കാബൂളിലെ (Kabul) ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് നടന്ന ഇരട്ട ചാവേർ സ്ഫോടനങ്ങൾക്ക് പിന്നിൽ ഐഎസ് ഭീകരരുടെ പങ്ക് സംശയിക്കുന്നതായി താലിബാൻ. ഐഎസ് ഭീകരാക്രമണം (IS Attack) നടത്താൻ സാധ്യതയുണ്ടെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നതായും താലിബാൻ പറയുന്നു.
ഭീകരർക്ക് പ്രവർത്തിക്കാനുള്ള കേന്ദ്രമായി അഫ്ഗാനിസ്ഥാനെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ഭീകരാക്രമണം സംബന്ധിച്ച് യുഎസിന് വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും താലിബാൻ (Taliban) വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.
ALSO READ: Kabul Blast : കാബൂൾ വിമാനത്താവളത്തിന് സമീപം ഇരട്ട സ്ഫോടനം, 11 പേർ മരിച്ചതായി റിപ്പോർട്ട്
സ്ഫോടനത്തിൽ 11 പേർ മരിച്ചതായാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികൾ ഉൾപ്പെടെ മരിച്ചതായാണ് റിപ്പോർട്ട്. താലിബാൻ തീവ്രവാദികൾക്കും സ്ഫോടനത്തിൽ പരിക്കേറ്റതായി സൂചനകളുണ്ട്. യുഎസ് സൈനികർക്കും (US Army) പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
വിമാനത്താവളത്തിന് പുറത്ത് വെടിവയ്പ്പും ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് സംശയിക്കുന്നതായും വിമാനത്താവളത്തിന് സമീപത്ത് നിന്ന് ആളുകള്‍ മാറണമെന്നും അമേരിക്ക അറിയിച്ചു. ഐഎസ് ആക്രമണമുണ്ടാകുമെന്ന് അമേരിക്ക് അടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...