Kabul Evacuation: അഫ്ഗാനിലേത് ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ രക്ഷാദൗത്യം, ജോ ബൈഡൻ
ചരിത്രിത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമായിരുന്നു അഫ്ഗാനിസ്ഥാനിലേതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
വാഷിംഗ്ടണ്‍: കാബൂള്‍ വിമാനത്താവളത്തിലെ (Kabul Airport) രക്ഷാദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് US പ്രസിഡന്‍റ് ജോ ബൈഡന്‍ (Joe Biden). ഇതുവരെ നടത്തിയിട്ടുള്ള രക്ഷാദൗത്യങ്ങളിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമായിരുന്നു അഫ്ഗാനിസ്ഥാനിലേതെന്ന് (Afghanistan) ബൈഡൻ പറഞ്ഞു. അപകടകരമെന്നാണ് അഫ്ഗാന്‍ രക്ഷാദൗത്യത്തെ ബൈഡന്‍ വിശേഷിപ്പിച്ചത്.
18,000 പേരെ ഇതിനകം അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി ആറായിരം സൈനികരാണ് ഉള്ളത്. അഫ്ഗാനില്‍ യുഎസിനെ സഹായിച്ച സ്വദേശികളെ അമേരിക്കയില്‍ എത്തിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു. എന്നാൽ അഫ്ഗാനിൽ നിന്ന് യുഎസിലേക്ക് (US) വരാൻ ആഗ്രഹിക്കുന്ന യുഎസ് പൗരന്മാരെ എല്ലാം സുരക്ഷിതരായി രാജ്യത്ത് എത്തിക്കാൻ വേണ്ട നടപടികൾ ചെയ്യുമെന്നും ബൈഡൻ ഉറപ്പ് നൽകി.
Also Read: Afghanistan-Taliban: സേന പിന്മാറ്റത്തിൽ ഖേദമില്ല, വിമർശനങ്ങൾക്ക് മറുപടിയുമായി ജോ ബൈഡൻ
അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആണ് അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനം എടുത്തത്. ഓഗസ്റ്റ് 31ഓട് കൂടി മുഴുവൻ സൈനികരെയും പിൻവലിക്കുമെന്നായിരുന്നു പ്രഖ്യാപനം.
അഫ്ഗാൻ നയത്തിൽ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് (Donald Trump) ഒപ്പിട്ട കരാർ നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്ന് കഴിഞ്ഞ ദിവസം ബൈഡൻ വ്യക്തമാക്കിയിരുന്നു. പിന്മാറ്റ തീരുമാനത്തിൽ മാറ്റമില്ലെന്നും അതിൽ കുറ്റബോധമില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ അഫ്ഗാൻ നയത്തിൽ ഇക്കാലങ്ങൾക്കിടെ പലപ്പോഴായി വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇപ്പോഴത്തെ തീരുമാനത്തിന്റെ ഉത്തരവാദിത്തം പ്രസിഡന്റ് എന്ന നിലയിൽ ഏറ്റെടുക്കുന്നു. അത് മറ്റാരുടെയും തലയിൽ വയ്ക്കില്ലെന്നും ജോ ബൈഡൻ വ്യക്തമാക്കി.
Also Read: Taliban : അമേരിക്കന്‍ സൈന്യത്തെ സഹായിച്ചവരെ കൊലപ്പെടുത്താൻ താലിബാൻ പദ്ധതിയെന്ന് യുഎൻ റിപ്പോർട്ട്
അഫ്ഗാനില്‍ നിന്ന് മുഴുവന്‍ അമേരിക്കക്കാരെയും ഒഴിപ്പിക്കുന്നത് വരെ യുഎസ് സൈന്യം അവിടെ തുടരുമെന്നും പ്രസിഡന്റ് പറഞ്ഞു. സൈനിക പിന്‍മാറ്റം പൂര്‍ത്തിയാക്കുവാന്‍ നിശ്ചയിച്ച ആഗസ്റ്റ് 31 എന്ന സമയപരിധി പിന്നിട്ടാലും എല്ലാ അമേരിക്കക്കാരെയും അഫ്ഗാനിൽ നിന്ന് മാറ്റിയ ശേഷമേ സൈന്യത്തെ പിന്‍വലിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസിലെ പല നിയമവിദഗ്ധരും അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം നീട്ടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് പരിഗണിക്കാതെയായിരുന്നു ബൈഡന്റെ നീക്കം. കാബൂളില്‍ കലാപസമാനമായ സാഹചര്യം രൂപപ്പെട്ടതിനും, നിരവധി പേര്‍ രാജ്യം വിടാന്‍ പരക്കം പായുന്നതിനിടെ സൈനികപിന്മാറ്റം നടത്തുന്നതിനെതിരെയും ബൈഡനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ശക്തമായിരുന്നു.
Also Read: അഫ്ഗാനിൽ നിന്ന് ജനങ്ങൾ പലായനം ചെയ്യുന്നത് തടയാൻ ശ്രമിച്ച് Taliban
അഫ്ഗാനിലെ താലിബാൻ അധിനിവേശത്തെ പ്രതിരോധിക്കാൻ യുഎസിന് സാധ്യമാകാത്ത സാഹചര്യത്തിൽ ബൈഡൻ രാജി വെക്കുന്നതാണ് നല്ലതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അഫ്ഗാനിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ അത്യന്തം അപമാനകരമാണെന്നും ട്രംപ് പറഞ്ഞു. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് അഫ്ഗാനിലെ താലിബാൻ അധിനിവേശമെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...