ന്യൂ യോർക്ക് : ലണ്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തെ ഇന്ത്യൻ പതാക നീക്കിയതിന് പിന്നാലെ യുഎസിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. വിഘടനവാദി നേതാവ് അമൃത്പാൽ സിങ്ങിനെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ടാണ് സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഖലിസ്ഥാൻ വാദികൾ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വിടുകയും ചെയ്തു. പഞ്ചാബി ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഖലിസ്ഥാൻ വാദികൾ ആക്രമണം നടത്തുന്നത്. കോൺസുലേറ്റിന്റെ ചുമരിൽ 'ഫ്രീ അമൃത്പാൽ' എന്ന് സ്പ്രേ പെയിന്റും ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോൺസുലേറ്റിന്റെ മുന്നിൽ സ്ഥാപിച്ച ഖലിസ്ഥാനി പതാകകൾ കോൺസുലേറ്റ് ഉദ്യോഗസ്ഥർ നീക്കം ചെയ്തപ്പോൾ ബാരിക്കേഡ് മറികടന്ന് അക്രമികൾ ആക്രമണം അഴിച്ചു വിടുകയായിരുന്നു. തുടർന്ന് പതാക ഉപയോഗിച്ച് കോൺസുലേറ്റിന്റെ വാതിലിലും ജനാലകളിലും ഖലിസ്ഥാൻ അനുകൂലകൾ അടിക്കുകയായിരുന്നു. അക്രമികളെ കൂട്ടത്തോടെ വരുന്നത് കണ്ട് കോൺസുലേറ്റ് ജീവനക്കാർ ഉടൻ തന്നെ വാതിൽ അകത്ത് നിന്നും അടച്ച് പൂട്ടി.


ALSO READ : Khalistan supporters: യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം



നേരത്തെ അമൃത്പാലിന്റെ അറസ്റ്റിനെ തുടർന്ന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഹൈക്കമ്മീഷന് പുറത്തെ ഇന്ത്യൻ പതാക ഖാലിസ്ഥാൻ അനുകൂലികൾ നീക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഡൽഹിയിൽ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ക്രിസ്റ്റിന സ്കോട്ടിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും അലംഭാവം അം​ഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ലണ്ടനിൽ നടന്ന സംഭവങ്ങൾ പ്രതിഷേധാർഹമാണെന്നും ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ട്വീറ്റ് ചെയ്തു.


ഖാലിസ്ഥാനി നേതാവ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ പഞ്ചാബ് പോലീസ് നടപടികൾ ആരംഭിച്ചതിനെ തുടർന്നാണ് ഖലിസ്ഥാൻ അനുകൂലികൾ പ്രതിഷേധിച്ചത്. അമൃത്പാൽ സിങ്ങിന്റെ വാഹനത്തെ പോലീസ് പിന്തുടരുകയും ജലന്ധറിലെ ഷാഹ്‌കോട്ടിലെ മെഹത്പൂർ ഗ്രാമത്തിൽ വെച്ച് അദ്ദേഹത്തെ വളയുകയുമായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.


ഇയാളുടെ സന്ദർശനത്തെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചതിനാൽ ഗ്രാമത്തിലെ എല്ലാ റോഡുകളും പോലീസ് വളഞ്ഞു. ലവ്പ്രീത് സിങ്ങിനെ തട്ടിക്കൊണ്ടുപോയ തന്റെ പ്രധാന സഹായിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അമൃത്പാൽ സിങ്ങിന്റെ അനുയായികൾ പോലീസ് സ്‌റ്റേഷൻ ഉപരോധിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.