Khalistan supporters: യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം
Indian High Commission in UK: ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ നടന്ന ആക്രമണത്തിൽ കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും അലംഭാവം അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഡൽഹിയിൽ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷർ ക്രിസ്റ്റിന സ്കോട്ടിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു.
യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം. ഹൈക്കമ്മീഷന് പുറത്തെ ഇന്ത്യൻ പതാക ഖാലിസ്ഥാൻ അനുകൂലികൾ നീക്കി. വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിന്റെ ഫോട്ടോ പതിച്ച പതാകകളും പോസ്റ്ററുകളുമായാണ് ഒരു കൂട്ടം പ്രതിഷേധക്കാർ എത്തിയത്. ഫ്രീ അമൃത്പാൽ സിംഗ്, നീതി നടപ്പാക്കുക, സ്റ്റാൻഡ് വിത്ത് അമൃത്പാൽ സിംഗ് എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളും പതാകകളുമായാണ് പ്രതിഷേധക്കാർ എത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരാൾ ഇന്ത്യൻ പതാക വലിച്ചെറിയാൻ ഇന്ത്യൻ ഹൈക്കമ്മീഷന്റെ കെട്ടിടത്തിലെ ബാൽക്കണിയിൽ കയറുന്നത് കാണാം. പ്രതിഷേധക്കാരുടെ സംഘം താഴെ നിന്ന് അയാളെ പിന്തുണയ്ക്കുന്നത് കാണാം. ആക്രമണത്തിനിടെ കമ്മീഷൻ പ്രതിനിധി ഓടി രക്ഷപ്പെട്ടു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫീസിന് മുന്നിലെ ഇന്ത്യയുടെ ദേശീയ പതാക ഖലിസ്ഥാൻ അനുകൂലികൾ നീക്കിയതിൽ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചു.
ഡൽഹിയിൽ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ക്രിസ്റ്റിന സ്കോട്ടിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും അലംഭാവം അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ലണ്ടനിൽ നടന്ന സംഭവങ്ങൾ പ്രതിഷേധാർഹമാണെന്നും ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ട്വീറ്റ് ചെയ്തു.
ഖാലിസ്ഥാനി നേതാവ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ പഞ്ചാബ് പോലീസ് നടപടികൾ ആരംഭിച്ചതിനെ തുടർന്നാണ് ഖലിസ്ഥാൻ അനുകൂലികൾ പ്രതിഷേധിച്ചത്. അമൃത്പാൽ സിങ്ങിന്റെ വാഹനത്തെ പോലീസ് പിന്തുടരുകയും ജലന്ധറിലെ ഷാഹ്‌കോട്ടിലെ മെഹത്പൂർ ഗ്രാമത്തിൽ വെച്ച് അദ്ദേഹത്തെ വളയുകയുമായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഇയാളുടെ സന്ദർശനത്തെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചതിനാൽ ഗ്രാമത്തിലെ എല്ലാ റോഡുകളും പോലീസ് വളഞ്ഞു. ലവ്പ്രീത് സിങ്ങിനെ തട്ടിക്കൊണ്ടുപോയ തന്റെ പ്രധാന സഹായിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അമൃത്പാൽ സിങ്ങിന്റെ അനുയായികൾ പോലീസ് സ്‌റ്റേഷൻ ഉപരോധിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...