ന്യൂ ഡൽഹി : ഖലിസ്ഥാനി സംഘടനയായ ഖലിസ്ഥൻ ടൈഗർ ഫോഴ്സ് തലവൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യ-കാനഡ ബന്ധം വീണ്ടും ഉലയുന്നു. ഖലിസ്ഥാനി നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ഇന്ത്യയുമായി വ്യാപാര ബന്ധം നിർത്തിവെച്ച കാനഡ ഇപ്പോൾ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്, നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാരുടെ പങ്ക് എന്താണെന്ന് കാനേഡിയൻ സുരക്ഷ ഏജൻസികൾ അന്വേഷിക്കുമെന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അതേസമയം ഇത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്ത് ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. കാനഡ ഉയർത്തിയിരിക്കുന്ന ആരോപണം വീണ്ടും ഇന്ത്യ-കാനഡ ബന്ധത്തെ വഷളാക്കിയേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

"കനേഡിയൻ പൗരനായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർക്ക് ബന്ധമുണ്ടോയെന്ന് കഴിഞ്ഞ കുറച്ച ആഴ്ചകളായി കാനേഡിയൻ സുരക്ഷ ഏജൻസികൾ പരിശോധിച്ച് വരികയാണ്: ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ അടിയന്തര പ്രസ്താവന നടത്തി.


ALSO READ : Most Expensive Rice: ലോകത്തെ ഏറ്റവും വില കൂടിയ അരി ഇതാണ്! വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും !!


ഇന്ത്യക്കെതിരെയുള്ള ആരോപണത്തിന് പിന്നാലെ കാനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ പവൻ കുമാറിനെ പുറത്താക്കുന്നതായി അറിയിച്ചു. ഇക്കാര്യം കാനഡ അമേരിക്കയെ ധരിപ്പിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് മുന്നിൽ വെച്ച് ഹർദീപ് സിങ് വെടിയേറ്റ് മരിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.