King Charles III: ചാൾസ് രാജാവിന്റെ കിരീടധാരണം അടുത്ത വർഷം; വിവരങ്ങൾ പുറത്തുവിട്ട് രാജകുടുംബം
എലിസബത്ത് രാജ്ഞിയുടെ മരണത്തിന് ശേഷം മൂത്തമകൻ ചാൾസ് രാജാവിൻറെ ചുമതലകള്ർ നിർവഹിച്ചുവരികയാണ്.
ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം അടുത്ത വർഷം മേയ് ആറിന് നടക്കുമെന്ന് ബ്രിട്ടീഷ് രാജകുടുംബം. ഇന്നലെ വൈകിട്ടാണ് രാജകുടുംബം ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. രാജാവിന്റെ കിരീടധാരണം നടക്കുന്നതോടൊപ്പം ചാൾസിന്റെ ഭാര്യ കാമിലയും രാജപത്നിയായി (ക്വീൻ കൺസോർട്ട്) അവരോധിക്കപ്പെടും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ഒന്നാം കിരീടാവകാശിയായ മൂത്തമകൻ ചാൾസ് രാജാവായി ചുമതലയേറ്റത്. കിരീടധാരണം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കും.
സെപ്റ്റംബർ എട്ടിനാണ് എലിസബത്ത് രാഞ്ജി അന്തരിച്ചത്. അന്നുമുതൽ രാജാവിന്റെ എല്ലാ ചുമതലകളും വഹിക്കുന്നത് ചാൾസ് ആണ്. എന്നാൽ ആംഗ്ലിക്കൻ സഭയുടെ തലവൻകൂടിയായ രാജാവ് ഔദ്യോഗികമായി അഭിഷിക്തനാകുന്നതും പരമാധികാരത്തിന്റെ അടയാളമായ ഇംപീരിയൽ ക്രൗൺ (രാജകിരീടം) അണിയിക്കുന്നതുമെല്ലാം കീരീടധാരണ ചടങ്ങിലാണ്. ഇന്ത്യയിൽനിന്നുള്ള കോഹിനൂർ രത്നം അടങ്ങിയ കിരീടമാകും കാമിലയ്ക്കു ലഭിക്കുക.
Also Read: Russia-Ukraine war: യുക്രൈനിൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ; തകർന്ന കീവ് നഗരത്തിന്റെ ചിത്രങ്ങൾ
കാന്റർബറി ആർച്ച്ബിഷപ് റവ. ഡോ. ജസ്റ്റിൽ വെൽബിയുടെ മുഖ്യകാർമികത്വത്തിലായിക്കും ചടങ്ങുകൾ നടക്കുക. രാജാവിനെ കിരീടം അണിയിക്കുന്നതും ആർച്ച്‌ബിഷപ്പ് തന്നെയാണ്. 1953 ജൂണിൽ ഏകദേശം 70 വർഷങ്ങൾക്ക് മുമ്പാണ് എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം നടന്നത്. ലോകനേതാക്കൾ ഉൾപ്പെടെയുള്ള നിരവധി വിശിഷ്ടാതിഥികൾ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കും. കിരീടധാരണസമയത്ത് ചാൾസിന് 74 വയസ് പൂർത്തിയാകും. 900 വർഷത്തെ ചരിത്രത്തിൽ ബ്രിട്ടനിൽ സ്ഥാനമേൽക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവാണ് ചാൾസ് മൂന്നാമൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...