Kuwait fire: കുവൈറ്റിൽ ഫ്ലാറ്റില്‍ തീപിടിത്തം; മരിച്ചവരിൽ മലയാളികളും, മരണസംഖ്യ ഉയരുന്നു
Kuwait fire death toll rises: മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്.
കുവൈറ്റ്: മങ്കെഫിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ 35 പേർ മരിച്ചതായി റിപ്പോർട്ടുകൾ. മരിച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നുവെന്നാണ് സൂചന. മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 10 പേർക്ക് പൊള്ളലേറ്റു. പൊള്ളലേറ്റും കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചുമാണ് മരണങ്ങൾ സംഭവിച്ചത്.
മങ്കെഫ് ബ്ലോക്ക് നാലിൽ മലയാളിയുടെ ഉടമസ്ഥയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലെ അടുക്കളയിൽ നിന്നാണ് തീപടർന്നത്. മലയാളികൾ ഉൾപ്പെടെ 195 പേരാണ് ഇവിടെ താമസിച്ചിരുന്നത്.
ഫ്ലാറ്റിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് ഒരാൾ മരിച്ചത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. താഴത്തെ നിലയിൽ നിന്ന് തീപടരുന്നത് കണ്ട് ഫ്ലാറ്റിൽ നിന്ന് നിരവധി പേർ ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പരിക്കേറ്റ ഇവരെ അദാൻ, ജബൈർ, മുബാറക് എന്നീ ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.