ലോകത്തെ തന്നെ അവസാനത്തെ സൂപ്പര്‍ 'കൊമ്പന്‍റെ' അവസാന ചിത്രങ്ങള്‍ വൈറലാകുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

കെനിയയിലെ സാവോ നിരകളില്‍ ചുറ്റിതിരിഞ്ഞിരുന്ന  'F_MU1' എന്ന ആന മുത്തശ്ശിയുടെ പ്രായം 60 വയസായിരുന്നു. 


നിലത്ത് വരെ മുട്ടി നില്‍ക്കുന്ന കൊമ്പുകളുള്ള  'സൂപ്പര്‍ ടസ്ക്കേര്‍സ്' ഇനത്തില്‍പ്പെട്ട ആനകളില്‍ ജീവനോടെ ബാക്കിയുള്ള അവസാന ചില ആനകളില്‍ ഒന്നാണ് 'F_MU1' . 


ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ വില്‍ ബുരാഡ് ലൂക്കാസ് പകര്‍ത്തിയ F_MU1ന്‍റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.



ആനകള്‍ക്ക് ഒരു റാണിയുണ്ടെങ്കില്‍ അത് തീര്‍ച്ചയായു൦ F_MU1 ആണെന്നാണ്‌ വില്‍ പറയുന്നത്. മുപ്പതില്‍ താഴെയാണ് ആഫ്രിക്കയില്‍ ജീവനോടെയുള്ള സൂപ്പര്‍ ടസ്ക്കേര്‍സ് ആനകളുടെ എണ്ണം. 


സാവോ ട്രസ്റ്റിന്‍റെയും കെനിയ വൈല്‍ഡ്‌ ലൈഫ് സര്‍വീസിന്‍റെയും പങ്കാളിത്തതോടെയാണ്‌ 18 മാസമെടുത്താണ് വില്‍ ആനയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. 



പ്രായമായി മെലിഞ്ഞുണങ്ങിയ രൂപത്തിലായിരുന്നു F_MU1 എന്നും ഇങ്ങനെയൊരു ആന ലോകത്ത് ജീവിച്ചിരുന്നുവെന്ന് വിശ്വാസിക്കനാകുന്നില്ലെന്നും വില്‍ പറഞ്ഞു. 


ഭീകരമായ വേട്ടയാടലുകളുടെ കാലഘട്ടത്തില്‍ ജീവിച്ചുവെന്നത് അവളുടെ വലിയ വിജയമാണ്. ആനക്കെണിയിലൂടെയോ, ബുള്ളെറ്റിലൂടെയോ, വിഷം പുരട്ടി എയ്ത അമ്പിലൂടെയു൦ അകാലമായിട്ടല്ലലോ  അവള്‍ ചരിഞ്ഞത്.  അതും അവളുടെ വിജയമാണ്. - വില്‍ പറയുന്നു. 



ഒരിക്കലും ഒടിയാത്ത ശക്തമായ കൊമ്പുകളാണ് സൂപ്പര്‍ ടസ്ക്കേര്‍സിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ആന വേട്ടക്കാരുടെ പ്രധാന ആകര്‍ഷണമാണ് F_MU1നെ പോലെയുള്ള ആനകള്‍.  


50 വയസുണ്ടായിരുന്ന സറ്റാവോ II എന്ന സൂപ്പര്‍ ടസ്ക്കേര്‍സ് ആന രണ്ട് വര്‍ഷം മുന്‍പ് വിഷ അമ്പേറ്റ് സാവോ നാഷണല്‍ പാര്‍ക്ക് ബോര്‍ഡറില്‍ ചരിഞ്ഞിരുന്നു.