UK Visa Important Warning: വിസാ നിയമങ്ങളില്‍ കാര്യമായ മാറ്റത്തിനുള്ള സൂചന നല്‍കി യുകെ ഭരണകൂടം. അതായത്, യുകെയിൽ പഠനം പൂര്‍ത്തിയാക്കിയവര്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ജോലി നേടിയിരിക്കണം.  അല്ലാത്തപക്ഷം അവര്‍ക്ക് രാജ്യം വിടേണ്ടതായി വരും.  


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തേക്കുള്ള കുടിയേറ്റം പരിമിതപ്പെടുത്തുന്നതിനായി, യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ ആണ് വിസാ നിയമങ്ങളില്‍ മാറ്റങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചത്. ഇത് വിദേശ വിദ്യാർത്ഥികളെ കാര്യമായി ബാധിക്കും. ഈ നിര്‍ദ്ദേശം നിയമപ്രകാരം വിദ്യാര്‍ഥികള്‍ക്ക്  അനുവദിച്ചിരിക്കുന്ന താമസ കാലാവധി വെട്ടിക്കുറയ്ക്കാനുള്ള പദ്ധതിയാണ് നടപ്പാക്കാന്‍ നിർദ്ദേശിച്ചിരിയ്ക്കുന്നത്. 


Also Read:   Akhanda Samrajya Yoga 2023: അഖണ്ഡ സാമ്രാജ്യ യോഗം, ഈ രാശിക്കാരുടെ ഭാഗ്യം ഒറ്റരാത്രികൊണ്ട് മാറിമറിയും


പുതിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് യുകെയില്‍ പഠിക്കുന്ന ഒരു വിദേശ വിദ്യാര്‍ഥി തന്‍റെ പഠനം പൂര്‍ത്തിയാക്കി 6 മാസത്തിനകം ജോലിയില്‍ പ്രവേശിച്ചിരിക്കണം. അല്ലാത്തപക്ഷം രാജ്യം വിടാന്‍ നിര്‍ബന്ധിതനാകാം. പുതിയ വിസാ നയം  ഇതാണ് നിര്‍ദ്ദേശിക്കുന്നത്. 


Also Read:  Mulayam Singh Yadav: മുലായം സിംഗ് യാദവിന് ഭാരതരത്‌ന നൽകണമെന്ന് SP നേതാക്കള്‍, കടുത്ത പരിഹാസവുമായി BJP നേതാക്കള്‍ 


അതേസമയം, ആദ്യമായി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക്, പ്രത്യേകിച്ച് ബി1 (ബിസിനസ്), ബി2 (ടൂറിസ്റ്റ്) വിഭാഗങ്ങൾക്ക് കീഴിൽ അപേക്ഷിക്കുന്നവർക്ക് ഇതിനോടകം തന്നെ വിസയ്ക്കായി  ഏറെ നാള്‍  കാത്തിരിക്കേണ്ട ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. അതിനിടെയാണ് വിസാ നയങ്ങളില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ യുകെ വിദേശകാര്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. 


രാജ്യത്തേക്കുള്ള കുടിയേറ്റം പരിമിതപ്പെടുത്താനുള്ള ലക്ഷ്യം മുന്‍ നിര്‍ത്തി വിദേശ വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വിസയില്‍ അനുവദിച്ചിരിക്കുന്ന താമസ കാലയളവ് വെട്ടിക്കുറയ്ക്കാനാണ് നിലവില്‍ യുകെ സര്‍ക്കാര്‍ പദ്ധതി യിടുന്നത്. അതായത്, ബിരുദം പൂർത്തിയാക്കി 6 മാസത്തിനുള്ളിൽ ജോലി ലഭിച്ചില്ലെങ്കിൽ ഈ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങേണ്ടതായി വരും. ഈ  പുതിയ നയം ഇന്ത്യൻ വിദ്യാർത്ഥികളെയും സാരമായി ബാധിക്കും. യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ ആണ് ഈ  പദ്ധതി നിർദ്ദേശിച്ചിരിയ്ക്കുന്നത്. 


യുകെയിൽ ഉയർന്ന കുടിയേറ്റ നിരക്ക് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്. നിലവിൽ, ഗ്രാജ്വേറ്റ് വിസയുള്ള വിദേശ വിദ്യാർത്ഥികൾക്ക് പഠന ശേഷം ജോലി നേടാനായി രണ്ട് വർഷത്തേക്ക് യുകെയിൽ തുടരാൻ അനുവവാദമുണ്ട്. ഈ നിയമത്തിലാണ് ഇനി മാറ്റങ്ങള്‍ വരാന്‍ പോകുന്നത്.  


അതിനിടെ, ബ്രെവർമാന്‍റെ നിർദ്ദേശത്തെ യുകെയിലെ വിദ്യാഭ്യാസ വകുപ്പ് ശക്തമായി എതിർത്തതായും ഈ നിര്‍ദ്ദേശം തടയാൻ ശ്രമിക്കുന്നതായും യുകെയിലെ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.  ഇത് ഉന്നതവിദ്യാഭ്യാസത്തിനായി യുകെയിലെത്തുന്ന വിദ്യാർത്ഥികളുടെ നിലവാരത്തെ ബാധിക്കുമെന്നും വിദേശ രാജ്യങ്ങളില്‍  അതിന്‍റെ  ആകർഷണം കുറയ്ക്കുമെന്നും വകുപ്പ് വിലയിരുത്തി.


ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ട്‌ അനുസരിച്ച് കഴിഞ്ഞ വർഷം, യുകെയിൽ പഠനം പൂര്‍ത്തിയാക്കിയ വിദേശ വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍  ഇന്ത്യൻ വിദ്യാർത്ഥികളായിരുന്നു. തൊട്ടു പിന്നില്‍ ചൈനയാണ്. കൂടാതെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനുവദിയ്ക്കുന്ന വിസകളിൽ 273 ശതമാനം വർധനവുണ്ടായതായി രാജ്യത്തിന്‍റെ  ഔദ്യോഗിക ഇമിഗ്രേഷൻ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.


"2022 സെപ്റ്റംബറിൽ അവസാനിക്കുന്ന വർഷത്തിൽ പ്രധാന അപേക്ഷകരായ ഇന്ത്യൻ പൗരന്മാർക്ക് 127,731 പഠന വിസകള്‍ അനുവദിച്ചിരുന്നു.  2019 (34,261) നെ അപേക്ഷിച്ച് 93,470 (273 ശതമാനം) വർദ്ധനവ്," ഹോം ഓഫീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 
  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.