Kuala Lumpur: കോവിഡ് രോഗബാധയെ (Covid 19) തുടർന്ന് അന്തരാഷ്ട്ര യാത്രക്കാർക്ക് (Travellers) പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്ന മലേഷ്യ (Malaysia) ജനുവരി 1 മുതൽ പ്രവേശനാനുമതി നൽകും. വ്യാഴഴ്ചയാണ് ഗവണ്മെന്റ് ഉപദേശക സമിതി വിവരം അറിയിച്ചത്. വിനോദ സഞ്ചാര (Tourism) മേഖലയെ കൂടുതൽ ഊർജ്ജിതമാക്കാനാണ് തീരുമാനം. കഴിഞ്ഞ ആഴ്ചകളിലായി മലേഷ്യയിലെ സാമ്പത്തിക മേഖല പൂർവ സ്ഥിതിയിൽ എത്താൻ ആരംഭിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് വാക്‌സിനേഷൻ കോവിഡ് രോഗബാധയുടെ നിരക്ക് കുറച്ചതിന് പിന്നാലെയാണ് മലേഷ്യ വീണ്ടും യാത്രക്കാക്ക് പ്രവേശനാനുമതി നല്കാൻ തീരുമാനിച്ചത്. നിലവിൽ  മലേഷ്യയിലെ ആകെ ജനസംഘ്യയിൽ മൂന്നിൽ ഒന്ന് ഭാഗം പേരും പൂർണമായും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞു. ആകെ 32 മില്യൺ ജനങ്ങളാണ് മലേഷ്യയിൽ ള്ളത്.


ALSO READ: Oman Petrol Price | ഒമാനിൽ 2022ന്റെ അവസാനം വരെ ഇന്ധന വില വർധനവ് ഉണ്ടാകില്ല, ഇതിലുണ്ടാകുന്ന നഷ്ടം സർക്കാർ വഹിക്കും


മലേഷ്യയുടെ സാമ്പത്തിക വീണ്ടെടുക്കൽ പരിപാടിക്ക് നേതൃത്വം നൽകുന്ന കൗൺസിലിന്റെ അധ്യക്ഷനായ മുൻ പ്രധാനമന്ത്രി മുഹിയിദ്ദീൻ യാസിനാണ്. വിദേശികളില്ലാതെ ടൂറിസം വ്യവസായം വളരെ സാവധാനത്തിൽ വീണ്ടെടുക്കുകയാണെന്നും ബിസിനസ്സ് പുനരാരംഭിക്കാൻ ഓപ്പറേറ്റർമാർക്ക് സമയം ആവശ്യമാണെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.


ALSO READ: Kamala Harris - Emmanuel Macron : യുഎസ് - ഫ്രാൻസ് സംഘർഷവസ്ഥ പരിഹരിക്കാൻ കമല ഹാരിസും ഇമ്മാനുവൽ മാക്രോണും കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നു


കോവിഡ് രോഗബാധ തടയാനുള്ള നടപടികളും,  കൊവിഡ്-19 ടെസ്റ്റുകളും തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിവിധ രാജ്യങ്ങളിലെ കോവിഡ് രോഗബാധയുടെ തീവ്രതയും മറ്റ്  അനുസരിച്ച്ചായിരിക്കും പ്രവേശനം അനുവദിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായി എന്ന് മുതൽ പ്രവേശനം അനുവദിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: Covaxin | കോവാക്സിന് അം​ഗീകാരം നൽകി യുകെ; വാക്സിനെടുത്തവർക്ക് നവംബർ 22 മുതൽ ക്വാറന്റൈൻ വേണ്ട


നവംബര് 29 മുതൽ സിംഗപ്പൂരിൽ നിന്നുള്ള യാത്രക്കാർക്ക് അനുമതി നൽകും. കഴിഞ്ഞ ആഴ്ചയാണ് മലേഷ്യ ഇത് പ്രഖ്യാപിച്ചത്. പൂർണമായി വാക്‌സിൻഷൻ സ്വീകരിച്ച ആളുകൾക്ക് ക്വാറന്റൈൻ ഇല്ലാതെ യാത്ര അനുവദിക്കുമെന്നാണ് ഇരുരാജ്യങ്ങളും അറിയിച്ചത്. കോവിഡ് രോഗബാധ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.