Malaysian Navy helicopter: മലേഷ്യയിൽ നാവികസേനാ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് 10 പേർ മരിച്ചു; അപകടം പരിശീലനത്തിനിടെ
Navy helicopters collide: കൂട്ടിയിടിച്ചതിനെ തുടർന്ന് ഒരു ഹെലികോപ്ടർ സ്വിമ്മിങ് പൂളിലും രണ്ടാമത്തെ ഹെലികോപ്ടർ നാവിക സേനാ ആസ്ഥാനത്തെ സ്പോർട്സ് കോംപ്ലക്സിലുമാണ് വീണത്.
ക്വാലാലംപൂർ: പരേഡ് പരിശീലനത്തിനിടെ മലേഷ്യൻ നാവിക സേനാ ഹെലികോപ്ടർ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. രണ്ട് ഹെലികോപ്ടറുകളിലുണ്ടായിരുന്ന പത്ത് പേരും മരിച്ചതായി സ്ഥിരീകരിച്ചു. പെരക്കിലെ ലുമൂട്ട് നാവിക ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ നടന്ന പരിശീലന പരേഡിന് ഇടയിലാണ് അപകടമുണ്ടായത്.
പ്രത്യേക ഫോർമേഷന് വേണ്ടി ശ്രമിക്കുന്നതിനിടെ രണ്ട് ഹെലികോട്പടറുകളുടെ റോട്ടറുകൾ തമ്മിൽ കുടുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ഹെലികോപ്ടറുകളും തകർന്ന് വീണു. സംഭവത്തിൽ മലേഷ്യൻ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു. യൂറോകോപ്ടർ എഎസ്555 ഫെന്നക്, എഡബ്ല്യു139 മാരിടൈം ഓപ്പറേഷൻ എന്നീ ഹെലികോപ്ടറുകളാണ് കൂട്ടിയിടിച്ചത്.
ഒരു ഹെലികോപ്ടറിൽ മൂന്നും രണ്ടാമത്തെ ഹെലികോപ്ടറിൽ ഏഴും ജീവനക്കാരാണ് ഉണ്ടായിരുന്നത്. എഡബ്ല്യു139 മാരിടൈം ഓപ്പറേഷൻ ഹെലികോപ്ടർ അഗസ്റ്റാ വെസ്റ്റ്ലാന്റിന്റേതാണ്. യൂറോകോപ്ടർ എഎസ്555 ഫെന്നക് എയർബസിന്റേതാണ്. കൂട്ടിയിടിച്ചതിനെ തുടർന്ന് ഒരു ഹെലികോപ്ടർ സ്വിമ്മിങ് പൂളിലും രണ്ടാമത്തെ ഹെലികോപ്ടർ നാവിക സേനാ ആസ്ഥാനത്തെ സ്പോർട്സ് കോംപ്ലക്സിലുമാണ് വീണത്.
മലേഷ്യൻ റോയൽ നേവിയുടെ 90-ാം വാർഷികാഘോഷങ്ങൾക്കായുള്ള പരേഡിന്റെ പരിശീലനത്തിനിടെയാണ് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായതെന്ന് മലേഷ്യൻ പ്രതിരോധമന്ത്രി മൊഹമ്മദ് ഖാലേദ് നോർദിൻ പറഞ്ഞു. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നാവികസേന വ്യക്തമാക്കി. മലേഷ്യൻ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്ടർ കഴിഞ്ഞമാസം മലാക്കയിൽ തകർന്നുവീണിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.