ന്യൂഡല്‍ഹി: മാര്‍ച്ച് 15നകം ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ മാലദ്വീപ് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സുവിന്റെ ചൈന സന്ദര്‍ശനത്തിനു ശേഷമാണ് ഈ നിലപാട് കടുപ്പിച്ചത് എന്നതും ശ്രദ്ധേയം. ഇന്ത്യ ഔട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് അധികാരത്തില്‍ എത്തിയ മാലദ്വീപ് പ്രസിഡന്റാണ് മൊഹമ്മദ് മൊയ്‌സു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൈനികരെ പിന്‍വലിക്കാനുള്ള ആവശ്യം പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സുവിന്റെയും സര്‍ക്കാറിന്റേയും നയമാണെന്ന് മാലിദ്വീപ് പ്രസിഡന്റ് ഓഫീസ് പബ്ലിക്ക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ടൂറിസത്തെ ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്വരച്ചേര്‍ച്ച ഇല്ലാതായിരുന്നു. മൊഹമ്മദ് മൊയ്‌സു ചൈനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവുമാണ്. 


ALSO READ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് സൂചികയില്‍ ഒന്നാമത് ഈ രാജ്യങ്ങള്‍


അമേരിക്കയിലെ സ്കൂളിൽ വെടിവെയ്പ്; ആറാം ക്ലാസുകാരൻ കൊല്ലപ്പെട്ടു


ന്യൂയോർക്ക്: അമേരിക്കയിലെ അയോവയിലെ സ്‌കൂളിൽ പതിനേഴുകാരൻ നടത്തിയ വെടിവെപ്പിൽ ആറാം ക്ലാസ് വിദ്യാർഥി അതിദാരുണമായി കൊല്ലപ്പെട്ടു. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. അഞ്ച് വിദ്യാർഥികൾക്കും അഡ്മിനിസ്ട്രേറ്റർക്കുമാണ് പരിക്കേറ്റത്. പെറി ഹൈസ്‌കൂളിലാണ് സംഭവം.  നിരവധി പേർക്ക് വെടിയേറ്റിട്ടുണ്ട്. ഹൈസ്കൂൾ വിദ്യാർഥിയാണ് വെടിവെപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞു.


സ്വയം വെടിയുതിർത്താണ് പ്രതി മരിച്ചതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ അയോവ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ഡിവിഷന്റെ അസിസ്റ്റന്റ് ഡയറക്ടർ മിച്ച് മോർട്ട്‌വെഡ് പറഞ്ഞു. 1,785 വിദ്യാർഥികളുള്ള പെറി കമ്മ്യൂണിറ്റി സ്കൂൾ ഡിസ്ട്രിക്റ്റിന്റെ ഭാഗമാണ് ഈ സ്കൂൾ. ഡെസ് മോയിൻസിൽ നിന്ന് ഏകദേശം 64.37 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ആണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.