ഒരു പുതിയ സ്ഥലം സന്ദർശിക്കുമ്പോൾ പ്രാദേശിക വിഭവങ്ങൾ രുചിച്ച് നോക്കുന്നത് ഒരു മികച്ച അനുഭവമാണ്. ചില ഭക്ഷണങ്ങൾ വായിൽ വെള്ളമൂറിക്കുന്നതാണെങ്കിൽ ചിലത് തികച്ചും വിചിത്രമായിരിക്കും. തായ് ചെമ്മീൻ സാലഡ് രുചിച്ച് നോക്കുന്ന ഒരാളുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. സാലഡിലെ ചെമ്മീൻ യഥാർത്ഥത്തിൽ ജീവനുള്ളതാണ്. സാം പെപ്പർ എന്ന കണ്ടന്റ് ക്രിയേറ്ററാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉള്ളി, നാരങ്ങാനീര്, ഉപ്പ്, മുളക് തുടങ്ങിയ ചേരുവകൾ ഒരു പാത്രത്തിൽ ഇട്ട് ഒരാൾ സാലഡ് തയ്യാറാക്കുന്നതാണ് വീഡിയോയുടെ ആരംഭത്തിൽ കാണാൻ സാധിക്കുക. പിന്നീട് വെള്ളം നിറച്ച ടാങ്കിൽ നിന്ന് ചെമ്മീൻ എടുത്ത് പാത്രത്തിൽ ഇടുന്നു. സാലഡിന്റെ പാത്രത്തിൽ നിന്ന് ചെമ്മീൻ ചാടുന്നത് കാണാം. ഈ സാലഡ് രുചിച്ച് നോക്കുന്നതാണ് പിന്നീട് കാണുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ ചെമ്മീൻ തന്നെ കടിച്ചെന്നും അദ്ദേഹം പറയുന്നു.


സാം പെപ്പർ പങ്കുവച്ച വീഡിയോ ഇതുവരെ ആറ് ദശലക്ഷത്തിലധികം പേരാണ് കണ്ടത്. വീഡിയോയ്ക്ക് 96,000 ലൈക്കുകളും ലഭിച്ചു. സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഈ വിഭവത്തെ അധാർമ്മികമായ ഭക്ഷണമെന്നാണ് വിശേഷിപ്പിച്ചത്. ചിലർ ഇത് ക്രൂരമായ ഒരു ഭക്ഷണമായിപ്പോയെന്നും വിലയിരുത്തി. ചിലർ ഇതിനെതിരെ രൂക്ഷമായി രം​ഗത്തെത്തിയപ്പോൾ ചിലർ തങ്ങൾക്കും ഇത് രുചിച്ച് നോക്കാൻ ജിജ്ഞാസ തോന്നുന്നുവെന്നാണ് പറയുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.