അമേരിക്കയിൽ വ്യാപാര സ്ഥാപനത്തിൽ വെടിവെയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു
അക്രമി കറുത്ത വർഗ്ഗക്കാരെ മാത്രം തിരഞ്ഞ് പിടിച്ച ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്
ഫ്ലോറിഡ (ANI): ഫ്ലോറിഡയിലെ ജാക്‌സൺവില്ലെയിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അക്രമി കറുത്ത വർഗ്ഗക്കാരെ മാത്രം തിരഞ്ഞ് പിടിച്ച ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇയാളും കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു..കടയിലെത്തിയ ആളുകളെ തടഞ്ഞ് നിർത്തിയ ശേഷം വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ജോർജിയ അതിർത്തിയിൽ നിന്ന് 35 മൈൽ തെക്ക് വടക്കുകിഴക്കൻ ഫ്ലോറിഡയിലാണ് ജാക്സൺവില്ലെ സ്ഥിതി ചെയ്യുന്നത്. വ്യാപാര സ്ഥാപനത്തിന് സമീപം നിരവധി പള്ളികളും തെരുവിന് കുറുകെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടവും ഉണ്ട്.
ഇതിന് ഒരു കിലോ മീറ്റർ ചുറ്റളവിലായി ആഫ്രിക്കൻ വംശജരുടെ രു സ്വകാര്യ ക്രിസ്ത്യൻ സ്‌കൂളായ എഡ്വേർഡ് വാട്ടേഴ്‌സ് യൂണിവേഴ്‌സിറ്റി കാമ്പസും സ്ഥിതി ചെയ്യുന്നുണ്ട്. എന്നാൽ അക്രമത്തിൽ വിദ്യാർഥികൾക്കോ അധ്യാപകർക്കോ അപകടമൊന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
.
2023-ൽ ഇതുവരെ അമേരിക്കയിൽ ഏറ്റവും കുറഞ്ഞത് 470 കൂട്ട വെടിവയ്പ്പുകളെങ്കിലും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെയിൽ നടന്ന ഏറ്റവും വലിയ വെടിവെയ്പ്പ് 2017-ൽ ഫ്ലോറിഡയിലാണ്. 50 പേരാണ് അന്ന് കൊല്ലപ്പെട്ടത്.\
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...