കീടാണുക്കളുടെ കാര്യത്തില്‍ നായ്ക്കുട്ടികളെ പിന്നിലാക്കി താടിക്കാര്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

കീടാണുക്കള്‍ നായയുടെ രോമത്തില്‍ വളരുന്നതിനെക്കാള്‍  അധികം ചെറുപ്പക്കാരുടെ താടിയിലെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്!! 


ക്യാൻസർ രോഗമില്ലാതാകാന്‍ ശ്രമിക്കുന്നതിനു പകരം ശാസ്ത്രജ്ഞന്‍മാരെന്തിനാണ് താടികാരുടെ പിന്നാലെ പോകുന്നതെന്നാണോ?


സ്വിറ്റ്സർലൻഡിലെ ഹിർ ലാൻഡൻ ക്ലിനിക്കിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ഈ പഠനത്തിനും കണ്ടെത്തലിനും പിന്നില്‍. മൃഗങ്ങളില്‍ ഉപയോഗിക്കുന്ന എംആര്‍ഐ മെഷീന്‍ മനുഷ്യന്മാരില്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്.


18നും 76നുമിടയില്‍ പ്രായമുള്ള 18 ആണുങ്ങളുടെ താടി രോമങ്ങളും വിവിധയിനത്തില്‍പ്പെട്ട 30 നായ്ക്കളുടെ രോമങ്ങളും താരതമ്യം ചെയ്താണ് പഠനം നടത്തിയത്. 


പഠനത്തിനായി ഉപയോഗിച്ച 18 താടി സാമ്പിളുകളിലും കീടാണുക്കളെ കണ്ടെത്തിയപ്പോള്‍ നായ്‌ക്കുട്ടികളുടെ 23 സാമ്പിളുകളില്‍ മാത്രമാണ് കീടാണുക്കള്‍ ഉണ്ടായിരുന്നത്. 


കൂടാതെ, പകുതിയില്‍ ഏറെ താടി സാമ്പിളിലും ജീവന് തന്നെ അപകടകരമായ മൂട്ടകള്‍ വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്!! 


എന്നാല്‍, വളരെ ചുരുക്കം ചില സാമ്പിളുകള്‍ മാത്രം ഉപയോഗിച്ച് നടത്തിയ പഠനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് താടിക്കാര്‍ വാദിക്കുന്നത്.