നാസികള്‍ നടത്തിയ കൂട്ടക്കൊലയെ അതിജീവിച്ചവര്‍ക്കായി നടത്തിയ സൗന്ദര്യമത്സരത്തില്‍ വിജയിയായി ടോവ മുത്തശ്ശി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പലതരം ശിരോ അലങ്കാരങ്ങളണിഞ്ഞ്, ഭംഗിയായി മേക്കപ്പിട്ട്, സുന്ദരമായി വസ്ത്രം ധരിച്ചാണ് മത്സരാര്‍ത്ഥികള്‍ വേദിയിലെത്തിയത്. മത്സരത്തില്‍ പങ്കെടുത്ത സുന്ദരികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മക്കളും കൊച്ചുമക്കളുമെല്ലാം സദസ്സില്‍ അണിനിരന്നിരുന്നു. 


യുദ്ധകാലത്ത് യൂറോപ്പില്‍ യൗവനം നഷ്ടപ്പെടുത്തേണ്ടി വന്ന, ഒടുവില്‍ ഇസ്രയേലിലേക്ക് കുടിയേറി ജീവിതം വീണ്ടെടുത്തവരെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തിയത്.


ഓഷ്‌വിറ്റ്‌സിലെ തടങ്കല്‍ പാളയത്തിലെ കൂട്ടക്കുരുതിയില്‍ മാതാപിതാക്കളെയും 4 സഹോദരിമാരെയും മുത്തശ്ശിയെയും നഷ്ടമായതാണ് ടോവയ്ക്ക്. ആ ദുരിത കാലങ്ങള്‍ താണ്ടിയ ആത്മവിശ്വാസത്തില്‍ അവര്‍ പറയുന്നു, ‘ഈ നേട്ടം എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.’