കാലിഫോർണിയ: തിലാപ്പിയ മീൻ കഴിച്ച യുവതിക്ക് കയ്യും കാലും നഷ്ടപെട്ടു. അമേരിക്കയിലെ നാൽപതു വയസ്സുള്ള ലോറ ബറാഹയ്ക്കാണ് ഈ ദാരുണമായ അവസ്ഥ ഉണ്ടായിരിക്കുന്നത്. സാൻ ജോസിൽ വീടിനടുത്തുള്ള മാർക്കറ്റിൽ നിന്നാണ് ലാറ മീൻ വാങ്ങിച്ചത്. ശേഷം വീട്ടിലെത്തി പാകം ചെയ്ത് കഴിക്കുകയായിരുന്നു. എന്നാൽ മത്സ്യം ശരിക്കും വെന്തിട്ടുണ്ടായിരുന്നില്ല. അതാണ് ലാറയ്ക്ക് ഈ വലിയ ദുരന്തം ഉണ്ടാകാൻ കാരണമായത്. ശരിയായി വേവാത്ത മത്സ്യത്തിൽ അടങ്ങിയ വിബ്രിയോ എന്ന ബാക്ടീരിയ യുവതിയുടെ ശരീരത്തിൽ അണുബാധ ഉണ്ടാകാൻ കാരണമായി. ബാക്ടീരിയ അടങ്ങിയ സമുദ്രവിഭവങ്ങളിൽനിന്നോ കടൽവെള്ളത്തിലൂടെയോ ഈ അണുബാധയുണ്ടാകാം എന്നാണ് വിദഗ്ധ‍ർ പറയുന്നത്. ശരീരത്തിന് പ്രതിരോധ ശേഷി കുറഞ്ഞ ആളുകളിൽ ആണ് പൊതുവേ ഇത്തരത്തിൽ അണുബാധകൾ പെട്ടെന്ന് ശരീരത്തിൽ ഉണ്ടാകുക എന്നാണ് ഡോക്ടർമാരുടെ നിരീക്ഷണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതേതുടർന്ന് ആഴ്ചകളോളം ലോറയ്ക്ക് ആശുപത്രിവാസം വേണ്ടിവന്നു. വൃക്കകകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായ യുവതിയുടെ കൈവിരലുകളും ചുണ്ടുകളും കറുത്ത നിറത്തിലാകുകയും ചെയ്തിരുന്നു. ആരോഗ്യം തീ‍ർത്തും മോശമായതോടെ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനി‍ർത്തിയത്. ജീവൻ നിലനിർത്തുന്നതിന് വേണ്ടി പിന്നീട് ലാറയുടെ കൈകാലുകൾ മുറിക്കുക എന്ന തീരുമാനത്തിലേക്ക് ഡോക്ടർമാർ എത്തുകയായിരുന്നു. അപൂർവമാണെങ്കിലും വിബ്രിയോ വൈറസ് വഴിയുണ്ടാകുന്ന രോഗബാധ ഇതാദ്യമല്ല. പ്രതിവർഷം ഇത്തരത്തിൽ 150 മുതൽ 200 കേസുകൾ വരെ റിപ്പോ‍ർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും രോഗം പിടിപെടുന്നവരിൽ അഞ്ചിലൊരാൾ മരണപ്പെടാമെന്നും സിഡിസി വ്യക്തമാക്കുന്നു. 


ALSO READ: ലോകത്തെ ഏറ്റവും വില കൂടിയ അരി ഇതാണ്! വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും !!


അതേസമയം സംഭവത്തിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും ലാറയുടെ കുടുംബവും സുഹൃത്തുക്കളും മോചിതരായിട്ടില്ല. ആർക്കും ഈ അപകടം സംഭവിക്കാം എന്നാണ് അവർ പറയുന്നത്. ബാക്ടീരിയ ബാധിച്ച മത്സ്യം കഴിച്ച് ദിവസങ്ങൾക്കുള്ളിൽതന്നെ ലോറയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. പലപ്പോഴും കടലിൽ ഇറങ്ങുമ്പോൾ കക്കകളിലോ മറ്റോ ചവിട്ടുന്നതുവഴി സംഭവിക്കുന്ന മുറിവുകളിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. കൂടാതെ, പാകം ചെയ്യാത്ത മത്സ്യവും മറ്റ് സമുദ്രവിഭവങ്ങളും കഴിക്കുന്നതുവഴിയും അണുബാധയുണ്ടാകാം. ആൻ്റിബയോട്ടിക്കുകൾ അടക്കമുള്ള മരുന്നുകൾ ഇതിന് ഉണ്ടെങ്കിലും ​ഗുരുതരമായി കഴിഞ്ഞാൽ അത് നമ്മുടെ ജീവന് പോലും പലപ്പോഴും ഭീഷണിയായി മാറുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.