നരേന്ദ്ര മോദി സ്വിറ്റ്സര്‍ലാന്‍ഡില്‍; എൻഎസ്ജി പ്രവേശന പിന്തുണ ആവശ്യപ്പെട്ടേക്കും
ജനീവ∙ അഞ്ചു രാഷ്ട്രങ്ങൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിറ്റ്സർലൻഡിലെത്തി. പ്രസിഡന്റ് ജോവാന്‍ സ്‌നൈഡര്‍ അമ്മാനുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്നലെ ഖത്തറിലും മോദി സന്ദര്‍ശനം നടത്തിയിരുന്നു. ആണവ വിതരണ കൂട്ടായ്മ(എൻഎസ്ജി)യിലേക്കുള്ള പ്രവേശനത്തിന് പിന്തുണ ആവശ്യപ്പെട്ടേക്കുമെന്നാണ് കരുതുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചയ്ക്കാകും മോദി കൂടുതല്‍ പ്രാധാന്യം നല്‍കുക .കൂടാതെ സ്വിസ് ബാങ്കുകളിലെ കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങളും അത് തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉന്നയിച്ചേക്കും.
ഇന്നലെ നടന്ന ഖത്തര്‍ സന്ദര്‍ശനത്തില്‍ ഏഴ് ഉഭയകക്ഷി കരാറുകള്‍ ഒപ്പുവെച്ചു. ആരോഗ്യം, ടൂറിസം, നൈപുണ്യവികസനം, സാമ്പത്തികം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ ഉഭയകക്ഷിബന്ധം ശക്‌തമാക്കുന്നതാണിവ. ഖത്തർ സന്ദർശനം ഗുണകരമാണെന്ന് ഇവിടം വിടുന്നതിനുമുൻപ് മോദി ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം, മോദി ത്രിദിന സന്ദർശനത്തിന് ഇന്ന്‍ യു.എസില്‍ എത്തും. അധികാരത്തില്‍ വന്നശേഷം ഇത് മോദിയുടെ നാലാമത്തെ യുഎസ് സന്ദര്‍ശനമാണ്. യുഎസില്‍ ആദ്യം മോദി ആര്‍ലിങ്ടണ്‍ ദേശീയ സെമിത്തേരിയില്‍ അജ്ഞാതഭടന്റെ കല്ലറയില്‍ റീത്ത് വയ്ക്കും ഏഴിനു വൈറ്റ്ഹൗസിലാണ് ഒബാമ-മോദി ചര്‍ച്ച.
ഇത് മോദിയും ഒബാമയും തമ്മിലുള്ള ഏഴാമത്തെ കൂടിക്കാഴ്ചയാണ്.ണ്ട് വര്‍ഷത്തെ കാലയളവില്‍ ഒബാമയ്ക്കും മോദിക്കുമിടയില്‍ ഉണ്ടായ സൗഹൃദവളര്‍ച്ച നയതന്ത്ര ബന്ധത്തിലും ഗുണപരമായ മാറ്റങ്ങള്‍ക്കു വഴിവെച്ചിട്ടുണ്ടെന്നാണ് യുഎസിലെ രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.