ആഗോളതലത്തിൽ വാനര വസൂരി കേസുകൾ 6000 കടന്നതായി ലോകാരോഗ്യ സംഘടനാ അറിയിച്ചു. 59 രാജ്യങ്ങളിലായി ആണ് 6000 പേർക്ക് വാനരവസൂരി സ്ഥിരീകരിച്ചിരിക്കുന്നത് . ഇതുവരെ മൂന്ന് പേർ വാനര വസൂരിയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. ജൂലൈ 6 വരെയുള്ള കണക്കുകളാണ് ലോകാരോഗ്യ സംഘടനാ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ജൂൺ 27 ന് ശേഷം മാത്രം 2,614 പുതിയ വാനര വസൂരി കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സമയത്ത് തന്നെയാണ് 2 മരണങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രോഗം പ്രാദേശിക തരത്തിൽ പടരാൻ ആരംഭിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ അറിയിച്ചു. പശ്ചിമ അല്ലെങ്കിൽ മധ്യ ആഫ്രിക്കയിൽ പോയിട്ടില്ലാത്ത നിരവധി പേർക്ക് വാനര വസൂരി ഇതിനോടകം സ്ഥിരീകരിച്ച് കഴിഞ്ഞു. എന്നാൽ ഇതൊരു മഹാമാരിയായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.  ജൂൺ 27 മുതൽ ജൂലൈ 6 വരെയുള്ള സമയത്ത് മാത്രം വാനര വസ്സ്സോറി കേസുകളിൽ 77 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ കഴിഞ്ഞ 21 ദിവസങ്ങളായി രോഗസ്ഥിരീകരിച്ച 10 രാജ്യങ്ങളിൽ പുതുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.


ALSO READ: Monkey Pox Mutation: വാനര വസൂരി വൈറസിന് പ്രതീക്ഷിച്ചതിൽ കൂടുതൽ ജനിതക വകഭേദങ്ങളെന്ന് പഠനം


വാനര വസൂരി കൂടുതലായി കണ്ട് വരുന്നത് സ്വവർഗാനുരാഗികളായ പുരുഷന്മാരിൽ ആണെന്ന് ലോകാരോഗ്യ സംഘടനയും, ആരോഗ്യ വിദഗ്ദ്ധന്മാരും മുമ്പ് തന്നെ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) യൂറോപ്പിന്റെ ഡയറക്ടർ ഡോ ഹാൻസ് ക്ലൂഗെ പറയുന്നതനുസരിച്ച് വാനര വസൂരി സ്ഥിരീകരിച്ചവരിൽ 99 ശതമാനം പേരും  സ്വവർഗാനുരാഗികളായ പുരുഷന്മാരാണ്. യുകെ യിലെ കണക്കുകൾ ചൂണ്ടികാട്ടിയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.


യുകെയിൽ വാനര വസൂരി സ്ഥിരീകരിച്ചവരിൽ മുമ്പ് കണ്ടതിൽ നിന്ന് വളരെ വ്യത്യസ്തമായ ലക്ഷണങ്ങൾ ഇപ്പോൾ കണ്ട വരുന്നതായി ആരോഗ്യ വിദഗ്‌ദ്ധന്മാർ പറയുന്നു.  ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർക്കാണ് കൂടുതലും രോഗബാധയുണ്ടാകുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


രോഗബാധ സ്ഥിരീകരിച്ചവരിൽ 94 ശതമാനം പേർക്കും ജനനേന്ദ്രിയ, ഗുദ മേഖലകളിൽ ചിരങ്ങുകൾ വരുന്നുണ്ട്. ലൈംഗിക ബന്ധ സമയത്ത് ചർമ്മങ്ങൾ തമ്മിലുള്ള കോൺടാക്ട് മൂലമാണ് രോഗം പകരുന്നതെന്ന് കണ്ടെത്തിയിട്ടൂണ്ട്. എന്നാൽ ഇപ്പോൾ വാനര വസൂരിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളിൽ പനിയും ക്ഷീണവും കൂടുതലായി കാണിക്കുന്നില്ല. 57 ശതമാനം പേരിൽ മാത്രമാണ് പനി രോഗലക്ഷണമായി കാണിച്ചിട്ടുള്ളത്.


വാനര വസൂരിക്ക് കാരണമാകുന്ന വൈറസിന് സാധാരണ കാണുന്നതിലും  കൂടുതൽ ജനിതക വകഭേദങ്ങൾ സംഭവിച്ചുവെന്ന് പഠനം കണ്ടെത്തിയിരുന്നു. വാനര വസൂരി വൈറസിന്റെ ജനിതക മേക്കപ്പിൽ ശാസ്ത്രഞ്ജർ വിശദമായ പഠനം നടത്തി. പോർച്ചുഗലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഗവേഷകർ പറയുന്നതനുസരിച്ച് 50 ലധികം മ്യൂറ്റേഷൻ സംഭവിച്ചു കഴിഞ്ഞതായി കണ്ടെത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.