റാബത്ത്: കഴിഞ്ഞ ദിവസം മൊറോക്കോയിലുണ്ടായ വന്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 632 ആയി. സംഭവത്തിൽ 329 പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി 11.11-ഓടെ മരാക്കേഷ് നഗരത്തിന് സമീപത്താണ് വൻ ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 18.5 കിലോമീറ്റര്‍ ആഴത്തിലാണ്.  റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രകമ്പനം പ്രദേശത്ത് സെക്കന്‍ഡുകളോളം നിലനിന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: എന്താണ് ജി 20 ഉച്ചകോടി? ആരൊക്കെയാണ് അംഗങ്ങൾ?


സമീപപ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു. ഭൂകമ്പം നടന്ന മരാക്കേഷ് പ്രദേശത്തെ നാശനഷ്ടങ്ങളുടെ തോത് കണക്കാക്കിവരുന്നതേയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടങ്ങൾ ഇടിഞ്ഞു വീഴുന്നതിന്റേയും തകർന്നടിഞ്ഞ കെട്ടിട അവശിഷ്ടങ്ങളുടേയും വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭൂകമ്പത്തിൽ നിരവധി ചരിത്ര സ്മാരകങ്ങളും തകര്‍ന്നുവെന്നാണ് വിവരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.