''അടിയല്ല ചവിട്ട്... ഇവിടുന്ന് ചവിട്ട് കിട്ടി എന്റെ ചെറുക്കൻ കിടന്നത് അങ്ങ് ​ഗീതേന്റെ പറമ്പിലാ.. '' ഈ ‍ഡയലോ​ഗ് ഓർമ്മയില്ലേ..? 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിൽ രാജേഷിനെ ജയ എടുത്തടിക്കുന്നത് നേരിൽ കണ്ട രാജേഷിന്റെ അമ്മ പറഞ്ഞ ‍‍ഡയലോ​ഗ്. അതു പൊലെ ചവിട്ടിയങ്ങ് അടുത്ത പറമ്പിലെത്തിച്ചില്ലെങ്കിലും അത്യാവശ്യം, അടിയും, കടിയും, ഉന്തും, തള്ളും ഒക്കെ ലൈവ് ആയി കാണാൻ ഇതാ ഒരു അവസരം.


COMMERCIAL BREAK
SCROLL TO CONTINUE READING

നിയസഭകളിലെ അടി നമ്മൾ കേരളീയരെ സംബന്ധിച്ച് അത്ര പുത്തരിയൊന്നുമല്ല. കേരള നിയസഭയിലെ ഒരു ​ഗംഭീര അടി കണ്ടവരാണ് നമ്മൾ. കസേര മറിച്ചിടലും. കമ്പ്യൂട്ടർ തല്ലിപ്പൊട്ടിക്കലും, ചെവിട് കടിച്ച് പറിക്കലുമൊക്കെയായി അതൊരു സംഭവം തന്നെയായിരുന്നു . നമ്മുടെ ഭാ​ഗ്യമെന്തെന്നാൽ അതിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്ത പലരേയുമാണ് പിന്നീട് ഇലക്ഷനിൽ തിരഞ്ഞെടുത്ത് നാടുഭരിക്കാനായി വീണ്ടും നമ്മൾ സഭയിലെത്തിച്ചത് എന്നുള്ളതാണ്.. അത് മറന്നു കൊണ്ടിരിക്കുന്നവർക്ക് വീണ്ടും ഒരു അടാർ അടി കാണാനുള്ള അവസരമാണ് ഇപ്പോൾ വീണ്ടും എത്തിയിരിക്കുന്നത്. ഇത്തവണ അതിനുള്ള അവസരം നല്ഡകിയിരിക്കുന്നത് മാലദ്വീപ് എംപിമാരാണ്. 


വീഡിയോ കാണാം..


 



ഭരണകക്ഷികളായ പ്രോ​ഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ്, പീപ്പിൾ സ് നാഷണൽ കോൺ​ഗ്രസ് അം​ഗങ്ങളും പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ‍ഡെമോക്രാട്ടിക് പാർട്ടി അം​ഗങ്ങളുമാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഒരു എംപിയുടെ തലപൊട്ടി, നിരവധി എംപിമാർക്ക് പരിക്കേറ്റു. 


 



പ്രസി‍ന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭ ഭരണത്തിൽ വരുന്നതുമായി ബന്ധപ്പെട്ട പാര്ഡലമെന്റ് സമ്മേളനമാണ് വൻ അടിയിൽ കലാശിച്ചത്. മന്ത്രിസഭയക്ക് പാർലമെന്റ് അം​ഗീകാരം നൽകാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കുന്നതിനിടെയാണ് സംഭവം.