നയ്പിഡോ: മ്യാൻമറിൽ തുടർച്ചയായി ഭൂചലനങ്ങൾ. തുടർച്ചയായി മൂന്ന് ഭൂചലനങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 2:53 ഓടെ ഉണ്ടായ രണ്ടാമത്തെ ഭൂചലനത്തിന് മൂന്ന് മണിക്കൂറിന് ശേഷം, 4.5 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം അനുഭവപ്പെട്ടു. മ്യാൻമറിലെ യാങ്കൂണിൽ വ്യാഴാഴ്ച 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 48 കിലോമീറ്റർ അടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. രാത്രി 11.57, 2.52 എന്നീ സമയങ്ങളിലാണ് ആദ്യ ഭൂചലനങ്ങളുണ്ടായത്. ആദ്യ ഭൂചലനത്തിൻ്റെ തീവ്രത 4.4 രണ്ടാം ഭൂചലനത്തിൻ്റെ തീവ്രത 4.2 എന്നിങ്ങനെയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. മ്യാന്മറിലെ യാങ്കൂണിലാണ് തുടർ ഭൂചലനങ്ങൾ ഉണ്ടായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.