Mysterious Pneumonia outbreak: `അസാധാരണ` വൈറസല്ല, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർദ്ധന മാത്രം, ചൈന
Pneumonia outbreak: ഈ രോഗം സംബന്ധിച്ച് ആദ്യമായി ചൈന പ്രതികരണം നടത്തിയിരിയ്ക്കുകയാണ്. അതായത്, ഈ രോഗം ഒരു അസാധാരണ` വൈറസോ മറ്റ് അപകട രോഗകാരിയോ അല്ല, എന്നാണ് ചൈന വ്യക്തമാക്കുന്നത്.
Mysterious Pneumonia outbreak: കോവിഡിന് ശേഷം ചൈനയില്‍ ഒരു പുതിയ അജ്ഞാത രോഗം പടരുകയാണ്. കോവിഡ് മഹാമാരി ലോകത്തെ വിറപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് വീണ്ടും പുതിയ രോഗം പടര്‍ന്നിരിയ്ക്കുന്നത്.
ഒക്ടോബര്‍ പകുതി മുതള്‍ പടരാന്‍ തുടങ്ങിയ ഈ രോഗം കുട്ടികളെയാണ് ഏറെയും ബാധിക്കുന്നത്. ഈ നിഗൂഢ രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശത്തിലെ വീക്കവും കടുത്ത പനിയും ഉൾപ്പെടെയുള്ള അസാധാരണ ലക്ഷണങ്ങൾ ആണ് പ്രകടമാവുന്നത്. വടക്കന്‍ ചൈനയിലാണ് ഈ രോഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Also Read: Mysterious Pneumonia outbreak: ചൈനയിൽ അജ്ഞാത രോഗം പടരുന്നു, ന്യൂമോണിയുടെ ലക്ഷണങ്ങള്‍, ലോകം വീണ്ടും ആശങ്കയില്‍
നിഗൂഢ രോഗം പടര്‍ന്നു പിടിയ്ക്കുന്ന സാഹചര്യത്തില്‍ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകൾ അടഞ്ഞുകിടക്കുന്നു. ബെയ്ജിംഗിലെയും ലിയോണിംഗിലെയും ആശുപത്രികളിൽ ധാരാളം കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ നിഗൂഢ രോഗവുമായി ബന്ധപ്പെട്ട ഡാറ്റയും മറ്റ് വിവരങ്ങളും ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.
എന്നാല്‍, ഈ രോഗം സംബന്ധിച്ച് ആദ്യമായി ചൈന പ്രതികരണം നടത്തിയിരിയ്ക്കുകയാണ്. അതായത്, ഈ രോഗം ഒരു അസാധാരണ' വൈറസോ മറ്റ് അപകട രോഗകാരിയോ അല്ല, എന്നാണ് ചൈന വ്യക്തമാക്കുന്നത്.
കുട്ടികൾക്കിടയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന (WHO) ഉയർത്തുന്ന ആശങ്കകൾക്ക് മറുപടിയായി, വടക്കൻ മേഖലയിൽ അസാധാരണമോ പുതിയതോ ആയ വൈറസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ചൈന ലോകാരോഗ്യസംഘടനയ്ക്ക് ഉറപ്പ് നൽകി. അറിയപ്പെടുന്ന ഒന്നിലധികം വൈറസുകള്‍ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ പൊതുവായ വർദ്ധനവാണ് ഇപ്പോള്‍ ഉണ്ടായിരിയ്ക്കുന്ന കേസുകളുടെ വർദ്ധനവിന് കാരണം എന്നാണ് ചൈന വ്യക്തമാക്കുന്നത്.
വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖം ആശുപത്രികളുടെ ശേഷിയെ ബാധിച്ചിട്ടില്ലെന്നും ചൈനീസ് അധികൃതർ എടുത്തുപറഞ്ഞു. വൈറസുകളുടെയും ബാക്ടീരിയകളുടെയും വിശാലമായ സ്പെക്‌ട്രം ഉൾക്കൊള്ളുന്ന വിപുലമായ ഔട്ട്‌പേഷ്യന്റ്, ഇൻപേഷ്യന്റ് നിരീക്ഷണം ഒക്ടോബർ പകുതി മുതൽ നിലവിലുണ്ട്. മൈകോപ്ലാസ്മ ന്യൂമോണിയ ആദ്യമായി ഉൾപ്പെടുത്തിയതും ഇതിൽ ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്, ചൈന വ്യക്തമാക്കി.
നവംബര്‍ 13ന് രാജ്യത്ത് ശ്വാസകോശരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി ചൈനീസ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധന രാജ്യത്തെ ആരോഗ്യമേഖലയെ കടുത്ത ആശങ്കയിലാക്കുന്ന സമയത്താണ് കുട്ടികളില്‍ അസാധാരണ രോഗം കണ്ട് തുടങ്ങിയത്.
കൊറോണ എന്ന മഹാമാരിയോടാണ് ഇതിനെ താരതമ്യം ചെയ്യുന്നത്. ഈ രോഗം ബാധിച്ച കുട്ടികളുടെ ശ്വാസകോശത്തിൽ വീക്കം ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നു. കടുത്ത പനി ഉൾപ്പെടെയുള്ള ചില അസാധാരണ ലക്ഷണങ്ങൾ കുട്ടികള്‍ കാണിക്കുന്നുണ്ട്. എന്നിരുന്നാലും, ചുമയും മറ്റ് ലക്ഷണങ്ങളും ആ കുട്ടികളിൽ കാണുന്നില്ല.
കുട്ടികളെ ബാധിക്കുന്ന ഈ നിഗൂഢ രോഗം സംബന്ധിച്ച മുന്നറിയിപ്പ് അധികൃതര്‍ നൽകിയിട്ടുണ്ട്. ചൈനയില്‍ ഈ നിഗൂഢ രോഗം ബാധിച്ച കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിയ്ക്കുന്നത്. എന്നാല്‍, ഇത് മറ്റൊരു പകര്‍ച്ചവ്യാധിയായി മാറുമെന്ന തരത്തില്‍ യാതൊരു മുന്നറിയിപ്പും ഇതുവരെ ആതുര വിഭാഗം നല്‍കിയിട്ടില്ല. എന്നിരുന്നാലും, ഇത്രയധികം കുട്ടികൾ ഒരേസമയം ഒരേ രോഗം ബാധിക്കുന്നത് സാധാരണമല്ല എന്നതും സത്യമാണ്. ഇത് മറ്റൊരു പകർച്ചവ്യാധിയാകുമോ എന്ന് ഊഹിക്കാൻ സമയമായിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. എപ്പോഴും ജാഗ്രത പാലിക്കണം എന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ അധികൃതര്‍ നല്‍കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.