നൂറുകണക്കിന് വർഷങ്ങളായി നിലനിൽക്കുന്നവയാണ് പ്രേതകഥകൾ. പ്രേതങ്ങൾ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഇന്നും പലർക്കും പല അഭിപ്രായങ്ങളാണുള്ളത്. പലപ്പോഴും പ്രേതങ്ങളെക്കുറിച്ചുള്ള കഥകളും ഐതിഹ്യങ്ങളുമെല്ലാം ജനപ്രിയമായ നാടോടിക്കഥകളുടെ ഭാഗമായി മാറിയിട്ടുമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യൽ മീഡിയയിൽ പലപ്പോഴും പ്രേത വീഡിയോകൾ പ്രചരിക്കാറുണ്ട്. ഡ്രൈവിംഗിനിടെ റോഡിലും സിസിടിവി ക്യാമറകളിലുമെല്ലാം ചില രൂപങ്ങൾ പ്രത്യക്ഷപ്പെട്ടതായുള്ള വീഡിയോകളാണ് ഇവയിൽ ഭൂരിഭാഗവും. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ ശരിക്കും ഭയപ്പെടുത്തും. ഒരു സിസിടിവി ക്യാമറയിൽ പതിഞ്ഞ അസാധാരാണമായ സംഭവമാണ് ഭയപ്പെടുത്തുന്ന കാഴ്ചയായി മാറുന്നത്. 


ALSO READ: പൂച്ച മൺപാത്രം നിർമ്മിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ


റോഡിലൂടെ സഞ്ചരിക്കുന്ന ഒരു കാറാണ് വീഡിയോയിലുള്ളത്. ഒരു ജംഗ്ഷനിൽ വെച്ച് വലത് വശത്തേക്ക് കാർ തിരിയുന്നതാണ് വീഡിയോ. കുറച്ച് മീറ്ററുകൾ മാത്രം മുന്നോട്ട് നീങ്ങിയതോടെ പെട്ടെന്ന് കാറിനെ എന്തോ വന്ന് ഇടിക്കുന്നത് പോലെ കാണാം. എന്നാൽ, വീഡിയോയിൽ അങ്ങനെ ഒരു വസ്തുവിനെയും കാണാൻ സാധിക്കുന്നില്ല. ഇടിയുടെ ആഘാതത്തിൽ കാർ പല തവണ പിന്നിലേക്ക് കറങ്ങുന്നുണ്ട്. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും വീഡിയോയിൽ വ്യക്തമാണ്. 


ഒന്നും വന്ന് ഇടിക്കാതെ തന്നെ കാർ ഏകദേശം 25-30 മീറ്റർ പിന്നിലേക്ക് പോയി എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം എന്തായിരിക്കാം? നമ്പർ പ്ലേറ്റിന്റെ നിറത്തിൽ നിന്ന് ഇത് ഒരു ക്യാബ് ആണെന്ന് വ്യക്തമാണ്. മറ്റ് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ വ്യക്തമല്ലാത്തതിനാൽ സംഭവം എന്താണെന്ന് അറിയാനുള്ള ആളുകളുടെ ആകാംക്ഷയും വർധിച്ചുവരികയാണ്. 



 


അതേസമയം, വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമൻറുകളുമായി എത്തിയിരിക്കുന്നത്. ഇത് വളരെ മനോഹരമായി എഡിറ്റ് ചെയ്ത വീഡിയോയാണ് എന്നാണ് പലരും പറയുന്നത്. യഥാർത്ഥത്തിൽ കാറിനെ മറ്റേതോ ഒരു വാഹനം ഇടിക്കുന്നുണ്ടെന്നും അതിവിദഗ്ധമായി ആ വാഹനത്തെ എഡിറ്റ് ചെയ്ത് നീക്കിയതാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഞെട്ടലിൻറെ സ്മൈലികളാണ് മറ്റ് പലരും പങ്കുവെച്ചിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.