നേപ്പാളിൽ ഭൂചലനം; മൂന്ന് മരണം, റിക്ടർ സ്കെയിലിൽ തീവ്രത 6.3, ഡൽഹിയിലും നോയിഡയിലും തുടർ ചലനം
Nepal Earthquake: കഴിഞ്ഞ അഞ്ച് മണിക്കൂറിൽ നേപ്പാളിലുണ്ടായ മൂന്നാമത്തെ ഭൂചലനമാണിത്, അത് കൊണ്ട് തന്നെ ആളുകളും പരിഭ്രാന്തരാണ്
കാഠ്മണ്ഡു: നേപ്പാളിൽ ശക്തമായ ഭൂചലനം.ബുധനാഴ്ച പുലർച്ചെ 1.57ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ മൂന്ന് പേർ മരിച്ചു. വീട് തകർന്നാണ് മരണം.
കഴിഞ്ഞ അഞ്ച് മണിക്കൂറിനിടെ നേപ്പാളിലുണ്ടായ മൂന്നാമത്തെ ഭൂചലനമാണിത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയിലെ കണക്കുകൾ പ്രകാരം, നേപ്പാളിൽ ചൊവ്വാഴ്ച രാത്രി 8.52 ന് 4.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം രേഖപ്പെടുത്തി, തുടർന്ന് 9.41 ന് 3.5 തീവ്രത രേഖപ്പെടുത്തി രണ്ടാമത്തെ ചലനം.
Also Read: ട്വന്റി 20 ലോകകപ്പ് ഫൈനൽ വേദിയിൽ ഗാനമാലപിക്കാൻ മലയാളി ഗായിക: ജാനകി ഈശ്വർ
റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം ബുധനാഴ്ച പുലർച്ചെ 1.57 ന് രാജ്യത്ത് അനുഭവപ്പെട്ടു, ഇതിന്റെ തുടർ ചലനങ്ങൾ ഡൽഹിയിലും, നോയിഡ,യുപി എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. കാര്യമായ നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Also Read: Viral Video: കാമുകിയോട് തമാശ കാണിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി, വീഡിയോ വൈറൽ
അഞ്ച് ഭൂകമ്പ മേഖലകളിൽ, ഡൽഹി ഏറ്റവും ഉയർന്ന നാലാമത്തെ മേഖലയ്ക്ക് കീഴിലാണ്.എന്നാൽ ഡൽഹി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായത് അപൂർവമാണ്. മധ്യേഷ്യയിലോ ഹിമാലയൻ പർവതങ്ങളിലോ ഉള്ള പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ചലനങ്ങൾ ഡൽഹിയിലും അനുഭവപ്പെടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.