പ്രവിശ്യാ തെരഞ്ഞെടുപ്പ്: ആദ്യ ജനാധിപത്യവോട്ട് രേഖപ്പെടുത്തി നേപ്പാള്‍
വടക്കന്‍ മേഖലയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ 3.2 മില്ല്യന്‍ പേരാണ് രാജ്യത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കുക.
കാഠ്മണ്ഡു: നേപ്പാളിലെ ആദ്യ പ്രവിശ്യാ തെരഞ്ഞെടുപ്പ് ഇന്ന്. വടക്കന്‍ മേഖലയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ 3.2 മില്ല്യന്‍ പേരാണ് രാജ്യത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കുക. രണ്ട് ഘട്ടമായാണ് നേപ്പാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഒന്നാം ഘട്ടം നവംബർ 26നും രണ്ടാം ഘട്ടം ഡിസംബർ ഏഴിനുമാണ് നടക്കുക.
ജനാധിപത്യത്തിലേക്കുള്ള നേപ്പാളിന്റെ മാറ്റത്തിന്റെ തുടക്കമായാണ് തെരഞ്ഞെടുപ്പിനെ ലോകരാജ്യങ്ങൾ കാണുന്നത്. തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്നതോടെ രാജ്യത്തിന് രാഷ്ട്രീയ സ്ഥിരത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് 3,00000 സുരക്ഷ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
2006ൽ ആരംഭിച്ച അഭ്യന്തര യുദ്ധം നേപ്പാളിൽ 16,000 പേരുടെ ജീവനെടുത്തിരുന്നു. ഇതിന് ശേഷമാണ് രാജ്യം വീണ്ടും ജനാധിപത്യത്തിന്റെ മാർഗത്തിലേക്ക് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ത്യയും ചൈനയുമായുമുള്ള കര അതിർത്തികൾ അടച്ചുപൂട്ടിയിരുന്നു.