കാഠ്മണ്ഡു:  ആദ്യം ചൈന, തുടര്‍ന്ന് നേപ്പാള്‍...   അതിര്‍ത്തി രാജ്യങ്ങള്‍ ഇന്ത്യയ്ക്കെതിരെ നീങ്ങുന്ന വാര്‍ത്തകളാണ്  അടുത്തിടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.... 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിച്ചപ്പോള്‍  ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ കൈയടക്കി പുതിയ  രാഷ്ട്രീയ ഭൂപടം പുറത്തിറക്കുകയാണ് നേപ്പാള്‍ ചെയ്തത്. അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്ന ലിപുലേഖ്, കലാപാനി, ലിംപിയാധുര പ്രദേശങ്ങളാണ്  സ്വന്തം പ്രദേശങ്ങളായി അംഗീകരിച്ച്  നേപ്പാള്‍ പുതിയ മാപ്പ് പുറത്തിറക്കിയിരിക്കുന്നത്.  പുതിയ  ഭൂപടത്തിന്  മന്ത്രിസഭ അംഗീകാരവും നൽകിയിരുന്നു.  


ലിപുലേഖ്, കലാപാനി, ലിംപിയാധുര എന്നീ മൂന്ന് സ്ഥലങ്ങളും തിരികെ നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുന്ന പ്രമേയം ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി പാർലമെന്റിൽ അവതരിപ്പിച്ചതിനു പിന്നാലെയാണ് വിവാദ ഭൂപടത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്.


എന്നാല്‍,  ഉപ്പോള്‍  പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി തന്‍റെ  നീക്കങ്ങള്‍ക്ക്‌ നേപ്പാളില്‍നിന്നുതന്നെ തിരിച്ചടി നേരിടുകയാണ്.  ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെട്ട പുതിയ ഭൂപടം പുറത്തിറക്കാന്‍  ഭരണഘടനാ ഭേദഗതി ഉണ്ടായേക്കില്ല  എന്നാണ്  സൂചന.  അതിന് കാരണവുമുണ്ട്.


പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയുടെ നീക്കങ്ങള്‍ക്കെതിരെ  നേപ്പാളിലെ വിവിധ പാര്‍ട്ടികള്‍ തന്നെ എതിര്‍പ്പ് പ്രകടപ്പിച്ച് രംഗത്തു വന്നതായാണ് റിപ്പോര്‍ട്ട്. 
 കെ.പി ഒലി തന്‍റെ  സ്വാര്‍ത്ഥ താത്പ്പര്യങ്ങള്‍ക്കായാണ്  ഇത്തരമൊരു നീക്കം നടത്തിയതെന്നാണ്  പരക്കെ ഉയരുന്ന  വിമര്‍ശന൦.  ഇതോടെ പുതിയ ഭൂപടമിറക്കാനുള്ള നടപടികള്‍ നേപ്പാള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ട്. ഒപ്പം ഭൂപടത്തിനായി ഭരണഘടനാ ഭേദഗതി വരുത്താനുള്ള കെ.പി ഒലിയുടെ ശ്രമങ്ങള്‍ക്ക്  നേരിട്ട വലിയ തിരിച്ചടിയാണിത്.


ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്‍റെ ഭാഗമായി ചിത്രീകരിച്ചാണ് പുതിയ ഭൂപടം പുറത്തിറക്കിയത്. ചര്‍ച്ചകളിലൂടെ അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായിട്ടാണ് നേപ്പാള്‍ ഭൂപടം പുറത്തിറക്കിയിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടി ഇന്ത്യയും രംഗത്തെത്തിയിരുന്നു.


ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയുടെ ഭാഗമായ കാലാപാനിക്കു മേല്‍ നേപ്പാള്‍ കാലങ്ങളായി അവകാശവാദ൦ ഉന്നയിക്കുന്നുണ്ട്. തങ്ങളുടെ ധർചുല ജില്ലയുടെ ഭാഗമാണ് കാലാപാനി എന്നാണ് നേപ്പാളിന്‍റെ  വാദം. കാലാപാനിയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തായാണ് ലിപുലേഖ് സ്ഥിതി ചെയ്യുന്നത്.  


ഇന്ത്യയും നേപ്പാളും തമ്മില്‍ 118 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള തുറന്ന അതിര്‍ത്തിയാണ് ഉള്ളത്. ഇതില്‍ ലിപുലേഖ് ചുരത്തിന്മേലുള്ള അവകാശത്തിലാണ് ഇപ്പോള്‍ നേപ്പാള്‍ തര്‍ക്കം ഉന്നയിക്കുന്നത് .


ടിബറ്റിലേക്കുള്ള കൈലാസ്- മാനസസരോവര്‍ യാത്രയ്ക്ക് എളുപ്പ വഴിയായി ഇന്ത്യ ലിപുലേഖില്‍ പുതിയ റോഡ് നിര്‍മ്മാണം ആരംഭിച്ചതോടെയാണ്  നേപ്പാള്‍ തര്‍ക്കവുമായി രംഗത്ത് വന്നത്.  റോഡ് നിര്‍മ്മാണം ആരംഭിച്ചതില്‍  പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച നേപ്പാള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ റോഡ് പൂര്‍ണമായും ഇന്ത്യയുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍കൂടിയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍  വ്യക്തമാക്കിയിരുന്നു.