ന്യൂഡല്‍ഹി:  ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട്​ ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തിനെതിരെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി.


COMMERCIAL BREAK
SCROLL TO CONTINUE READING

 നേപ്പാളിനെതിരെ ഭീഷണി പരാമര്‍ശം വേണ്ടെന്നും  യോഗിയെ കേന്ദ്ര സര്‍ക്കാര്‍ താക്കീത്​ ചെയ്യണമെന്നുമാണ്  നേപ്പാള്‍ പ്രധാനമന്ത്രി ആവശ്യപ്പെടുന്നത് . 


"ഉത്തര്‍ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ നേപ്പാളിനെ കുറിച്ച്‌​ ചില കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹത്തി​​ന്‍റെ  പരാമര്‍ശം ഉചിതമോ നിയമാനുസൃതമോ അല്ല. അ​ദ്ദേഹത്തിന്​ ഉത്തരവാദിത്തമില്ലാത്ത വിഷയങ്ങള്‍ സംസാരിക്കരുതെന്ന്​ ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ താക്കീത്​ ചെയ്യണം. നേപ്പാളിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തി​​​ന്‍റെ  പരാമർശങ്ങൾ അപലപനീയകരമാണെന്ന കാര്യവും അദ്ദേ​ഹത്തെ അറിയിക്കണം", നേപ്പാൾ പാർലമ​​െൻറിൽ ഇന്ത്യ-നേപ്പാൾ അതിർത്തി പ്രശ്​നവുമായി  ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുവേ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി പറഞ്ഞു.


Also read: നേപ്പാള്‍-ഇന്ത്യ തര്‍ക്കം;വിവാദ ഭൂപടത്തില്‍ നേപ്പാളില്‍ അഭിപ്രായ ഭിന്നത രൂക്ഷം!


നേപ്പാളിന്റെ അധീനതയിലുള്ള ഭൂപ്രദേശങ്ങള്‍ ഇന്ത്യ 1962 മുതല്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി  പറഞ്ഞിരുന്നു.  ഇന്ത്യയുടെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് ലോവര്‍ ഹൗസ് ഐക്യകണ്ഠേന അംഗീകരിച്ചതിന്‍റെ  പിറ്റേദിവസമാണ് ശര്‍മയുടെ ഈ പ്രകോപനപരമായ പ്രസ്താവന.


അതിനുള്ള മറുപടിയെന്നോണം  രാഷ്​ട്രീയ ഭൂപടം തീരുമാനിക്കുമ്പോൾ ടിബറ്റി​​​ന്‍റെ  കാര്യത്തിൽ ചെയ്​ത തെറ്റ്​ നേപ്പാൾ ആവർത്തിക്കരുതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ടിബറ്റിൽ എന്താണ്​ സംഭവിച്ചതെന്ന കാര്യവും പ്രത്യാഘാതങ്ങളെ കുറിച്ചും നേപ്പാൾ ചിന്തിക്കണ൦.  സംസ്​കാരപരമായും ചരിത്രപരമായും പൗരാണികപരമായും നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ ഇന്ത്യയും നേപ്പാളും  തമ്മിൽ ബന്ധമുണ്ട്​. ഒറ്റ ആത്മാവുള്ള രണ്ട്​ രഷ്​ട്രീയ സത്തകളാണ്​ ഇവയെന്ന കാര്യം നേപ്പാൾ ഓർക്കണ മെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതാണ് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലിയുടെ പരാമര്‍ശത്തിനാധാരം.


Also read: ഇന്ത്യയ്ക്കെതിരായ നീക്കം; നേപ്പാള്‍ പ്രധാനമന്ത്രിയ്ക്ക് സ്വന്തം രാജ്യത്തു നിന്നു൦ തിരിച്ചടി!!


ഇന്തോ-ടിബറ്റൻ അതിർത്തിയിൽ ലിപുലേഖിലേക്ക് ഇന്ത്യ 80 കിലോമീറ്റർ നീളമുള്ള റോഡ്​ നിർമിക്കുന്നതിനെതിരെ കഴിഞ്ഞ മാസം​ നേപ്പാൾ പ്രതിഷേധിച്ചതോടെയാണ്​ ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്​നം തുടങ്ങുന്നത്.  ഇതിനിടെ ഇന്ത്യയുടെ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയദുര എന്നിവയെല്ലാം നേപ്പാളിനെ അധികാര പ്രദേശങ്ങളായി അടയാളപ്പെടുത്തിക്കൊണ്ട്  പുതിയ രാഷ്ട്രീയ ഭൂപടം നേപ്പാള്‍ സര്‍ക്കാര്‍ പുറത്തിറക്കുകയും ചെയ്തു.


അതേസമയം, അതിർത്തി തർക്കത്തില്‍  ചർച്ചയാവാമെന്ന വാഗ്​ദാനം ഓലി ആവർത്തിക്കുകയാണ്.