കാഠ്മണ്ഡു: ഇന്ത്യയും നേപ്പാളും തമ്മിലുള്ള  ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുന്ന അവസരത്തിലും ഇന്ത്യയ്ക്ക്   സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന്  നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി (K P Sharma Oli) ...


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും രാജ്യത്തെ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നതായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ അറിയിച്ചത്.


"74-ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും അഭിനന്ദനം അറിയിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ കൂടുതല്‍ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു",  ഒലി ട്വീറ്റ് ചെയ്തു.


ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്  വിവാദ   ഭൂപടം പുറത്തിറക്കിയതിന്  പിന്നാലെയാണ്  ഇന്ത്യയും നേപ്പാളും തമ്മിലുള്ള  ബന്ധ൦ വഷളായത്. അതിര്‍ത്തി പ്രദേശങ്ങളായ  കാലാപാനി, ലുപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങളാണ് നേപ്പാള്‍ പുതിയ  ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.


Also read: ഇന്ത്യ ആഗോള ശക്തി, സുഹൃദ് രാജ്യത്തിന് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് അമേരിക്ക


കെ.പി ശര്‍മ്മ ഒലിയുടെ നടപടി നേപ്പാളില്‍ തന്നെ വലിയ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക്  വഴിതെളിച്ചിരിയ്ക്കുകയാണ്.  ഈ സഹചര്യത്തിലാണ്  നേപ്പാള്‍  പ്രധാനമന്ത്രി ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്നത് എന്നതാണ് ശ്രദ്ധേയം.