കാഠ്മണ്ഡു:നേപ്പാളില്‍ മൂന്നാഴ്ചയായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റിചേര്‍ന്നെങ്കിലും വെറും അര മണിക്കൂറിനുള്ളില്‍ 
യോഗം അവസാനിക്കുകയായിരുന്നു,പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുടെ രാജി ആവശ്യം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ 
ഈ യോഗം ഏറെ നിര്‍ണ്ണായകമമായിരുന്നു.എന്നാല്‍ രാജ്യത്ത് വെള്ളപോക്കവും മണ്ണിടിച്ചിലും രൂക്ഷമായ സാഹചര്യത്തില്‍ 
എല്ലാവരും രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതൃയോഗം 
പിരിയുകയായിരുന്നു,ജൂലായ്‌ 28 ന് ചേരുന്നതിനായി യോഗം മാറ്റിവെച്ചതായി പാര്‍ട്ടി വക്താവ് നാരായണ്‍ ഖാജി ശ്രേഷ്ഠ അറിയിക്കുകയായിരുന്നു.
നേപ്പാളില്‍ വെള്ളപോക്കത്തിലും മണ്ണിടിച്ചിലിലും 233 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് വിവരം.


പാര്‍ട്ടി സ്റ്റാന്‍ഡിംഗ് കമ്മറ്റി ചേരാന്‍ കഴിയാത്തത് താല്‍ക്കാലികമായെങ്കിലും പ്രധാനമന്ത്രി കെപി ശര്‍മ ഒലിക്ക് ആശ്വാസം ആയിരിക്കുകയാണ്.
പാര്‍ട്ടി സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ ബഹുഭൂരിപക്ഷം അംഗങ്ങളും പ്രധാനാമന്ത്രിയുടെ രാജി ആവശ്യപെടുന്നവരാണ്.
എന്തായാലും പ്രശ്ന പരിഹാര നീക്കങ്ങള്‍ നടക്കുകയാണ്,ഒലിയുടെ രാജി ആവശ്യപെടുന്ന പികെ ധഹലിന് മുതിര്‍ന്ന നേതാക്കളായ 
മാധവ് കുമാര്‍ നേപ്പാളിന്റെയും ഝാലാനാഥ് ഖനലിന്റെയും പിന്തുണയുണ്ട്.


Also Read:നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധി;തിരക്കിട്ട ചര്‍ച്ചകള്‍;അതിര്‍ത്തിയില്‍ ഇന്ത്യക്കാര്‍ക്കെതിരെ വെടിയുതിര്‍ത്ത് പ്രകോപനവും! 


 


നവംബറില്‍ പാര്‍ട്ടിയുടെ ജെനറല്‍ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കണം എന്ന ആവശ്യം ധഹലും ഒലിയും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു.
എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു തീരുമാനവും ഇതുവരെ ഒലി പാര്‍ട്ടി ഘടകങ്ങളെ അറിയിച്ചിട്ടില്ല,
എന്തായാലും പ്രശ്നം പരിഹരിക്കാതെ വീണ്ടും സ്റ്റാന്‍ഡിംഗ് കമ്മറ്റി ചേരുകയാണെങ്കില്‍ ഒലിയുടെ രാജി ആവശ്യം വീണ്ടും ഉയരുന്നതിന് സാധ്യതയുണ്ട്.