കാഠ്മണ്ഡു:നേപ്പാളില്‍ ഭരണ കക്ഷിയിലെ പ്രതിസന്ധി ഒഴിവാക്കുന്നതിനുള്ള നീക്കം തുടരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി പ്രശ്ന പരിഹാരത്തിനായി ചുമതലപെടുത്തിയ ആറംഗ സമിതി വിശദമായ റിപ്പോര്‍ട്ട്‌ 
പാര്‍ട്ടി നേതൃത്വത്തിന് നല്‍കി.



ഈ റിപ്പോര്‍ട്ടില്‍ പാര്‍ട്ടിയെ പികെ ധഹല്‍ നയിക്കട്ടെയെന്നും സര്‍ക്കാരിനെ പ്രധാനമന്ത്രി കെപി ശര്‍മ ഒലി തന്നെ തുടര്‍ന്നും 
നയിക്കട്ടെയെന്നുമാണ് നിര്‍ദ്ദേശം,ഒപ്പം തന്നെ മന്ത്രിസഭയില്‍ അഴിച്ചു പണി വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കാബിനറ്റ്‌ അഴിച്ച് പണിയുന്നതിനോപ്പം നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുന്ന പ്രവശ്യകളിലെ സര്‍ക്കാരുകളും 
അഴിച്ച് പണിയണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


പാര്‍ട്ടിയിലെ പ്രതിസന്ധി രൂകഷമായപ്പോളാണ് ആറംഗ സമിതിക്ക് രൂപം നല്‍കിയത്,
സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളായ ശങ്കര്‍ പോഖ്രേല്‍,ജനാര്‍ദ്ദന്‍ ശര്‍മ,ഭിം റാവല്‍,സുരേന്ദ്ര പാണ്ഡേ,പംഭാ ഭുഷല്‍ എന്നിവരടങ്ങുന്ന സമിതിയെ 
നയിച്ചത് ജനറല്‍ സെക്രട്ടറി ബിഷ്ണു പൌദെല്‍ ആണ്


പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പാര്‍ട്ടി കോ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കെപി ശര്‍മ ഒലി രാജിവെയ്ക്കണം എന്ന് ആവശ്യപെട്ട് 
പാര്‍ട്ടിയുടെ മറ്റൊരു കോ ചെയര്‍മാന്‍ പി കെ ധഹലും മാധവ് കുമാര്‍ നേപ്പാളും രംഗത്ത് വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്.


പാര്‍ട്ടി പിളര്‍ത്താന്‍ ഒലി നീക്കം നടത്തിയതോടെയാണ് പ്രശ്ന പരിഹാരത്തിനുള്ള ശ്രമം നേപ്പാള്‍ കാമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ആരംഭിച്ചത്.
നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കുന്നതിനായി ചൈനയും രംഗത്ത് ഇറങ്ങിയിരുന്നു.


Also Read:നേപ്പാള്‍ ഭരണകക്ഷിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആറംഗ സമിതി


 


അതേസമയം പാര്‍ട്ടി സെക്രട്ടേറിയറ്റും സ്റ്റാന്‍ഡിംഗ് കമ്മറ്റിയും ചര്‍ച്ച ചെയ്ത ശേഷം മാത്രമേ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമോ 
എന്ന കാര്യത്തില്‍ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി തീരുമാനം എടുക്കുകയുള്ളൂ.


അതുകൊണ്ട് തന്നെ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അടുത്ത നേതൃയോഗങ്ങള്‍ നിര്‍ണ്ണായകമാണ്.