എല്ലാവരും പുതുവർഷ ആഘോഷങ്ങൾക്കുള്ള ഒരുക്കത്തിലാണ്. ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. ജീവിതത്തിൽ പുതിയ പ്രതീക്ഷകളും പ്രത്യാശകളുമായി ഒരു പുതുവർഷം കൂടി വരികയാണ്. എല്ലാ വർഷവും ഡിസംബർ 31 ന് രാത്രി ആഘോഷത്തോടെ പഴയ വർഷത്തോട് വിടപറഞ്ഞ് ജനുവരി ഒന്നിന് പുതിയ വർഷത്തെ സ്വാ​ഗതം ചെയ്യുകയാണ്. എന്നാൽ വർഷത്തിലെ ആദ്യ ദിവസമായി ജനുവരി ഒന്നിനെ കണക്കാക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?


COMMERCIAL BREAK
SCROLL TO CONTINUE READING

പുതുവർഷം ജനുവരി ഒന്നിന് എങ്ങനെ ആഘോഷിച്ചു തുടങ്ങി, പുതുവർഷത്തിന്റെ ചരിത്രം എന്താണ്?


എന്തുകൊണ്ടാണ് ജനുവരി ഒന്നിന് പുതുവർഷം ആഘോഷിക്കുന്നത്. 1582-ന് മുമ്പ്, പുതുവർഷം മാർച്ചിൽ വസന്തകാലത്താണ് ആരംഭിച്ചിരുന്നത്. റോമൻ കലണ്ടറിൽ 10 മാസങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് റോമിലെ രാജാവായിരുന്ന നുമാ പോമ്പിലസ് റോമൻ കലണ്ടർ മാറ്റി. ബിസി എട്ടാം നൂറ്റാണ്ടിനുശേഷം, നുമ പോമ്പിലസ് രാജാവ് ജനുവരി, ഫെബ്രുവരി മാസങ്ങൾ കൂട്ടിച്ചേർത്തു. എഡി 1582-ൽ ഗ്രിഗോറിയൻ കലണ്ടർ നിലവിൽ വന്നതിന് ശേഷമാണ് ജനുവരി ഒന്നിന് പുതുവർഷം ആഘോഷിക്കുന്ന രീതി ആരംഭിച്ചത്.


ALSO READ: പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതിയ വർഷം ; അറിയാം പുതുവർഷത്തിന് പിന്നിലെ ചരിത്രം


റോമൻ ഭരണാധികാരി ജൂലിയസ് സീസർ ജനുവരി ഒന്ന് മുതൽ പുതുവർഷാരംഭം പ്രഖ്യാപിച്ചു. ഭൂമി 365 ദിവസവും ആറ് മണിക്കൂറും സൂര്യനെ ചുറ്റുന്നു. അത്തരത്തിൽ, ജനുവരി, ഫെബ്രുവരി മാസങ്ങൾ ചേർത്തപ്പോൾ, അവ സൂര്യന്റെ കണക്കുകളുമായി പൊരുത്തപ്പെടുന്നില്ല. അതിനുശേഷം ജ്യോതിശാസ്ത്രജ്ഞർ അതിനെ ആഴത്തിൽ പഠനവിധേയമാക്കി. സൂര്യചക്രം അല്ലെങ്കിൽ ചന്ദ്രചക്രം എന്നിവയുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് കലണ്ടറുകൾ നിർമ്മിക്കുന്നത്. ചന്ദ്രചക്രത്തിൽ നിർമ്മിച്ച കലണ്ടറിൽ 354 ദിവസങ്ങളാണുള്ളത്. മറുവശത്ത്, സൂര്യചക്രത്തിൽ നിർമ്മിച്ച കലണ്ടറിൽ 365 ദിവസങ്ങളുണ്ട്. ഗ്രിഗോറിയൻ കലണ്ടർ സൗരചക്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. മിക്ക രാജ്യങ്ങളിലും ​ഗ്രി​ഗോറിയൻ കലണ്ടറാണ് ഉപയോ​ഗിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.