Deepawali holiday in US: ഇന്ത്യൻ-അമേരിക്കക്കാർക്ക്  വലിയ സന്തോഷവാര്‍ത്ത.  ഈ വര്‍ഷം മുതല്‍ സ്കൂളുകള്‍ക്ക് ദീപാവലി ദിനത്തില്‍ അവധിയായിരിയ്ക്കും...!! 


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂയോർക്ക് സിറ്റി മേയർ ആണ് ദീപാവലിയ്ക്ക് സ്കൂൾ അവധി പ്രഖ്യാപിച്ചത്. സ്കൂൾ അവധി കലണ്ടറിലെ "ബ്രൂക്ലിൻ-ക്വീൻസ് ഡേ" എന്നതിന് പകരമാണ് പുതിയ അവധി.


Also Read:  Vande Bharat Train: 5 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഇന്നുമുതല്‍ ട്രാക്കിലെത്തുന്നു 


ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തില്‍ ന്യൂയോർക്ക് സിറ്റിയിലെ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് മേയർ എറിക് ആഡംസ് തിങ്കളാഴ്ച അറിയിച്ചു. അന്ധകാരത്തിനുമേൽ വെളിച്ചം നേടിയ വിജയത്തിന്‍റെ സ്മരണയ്ക്കായി ആയിരക്കണക്കിന് ന്യൂയോർക്കുകാർ ഓരോ വർഷവും ദീപാവലി ആഘോഷിക്കുന്നു, യുഎസിലെ ഏറ്റവും വലിയ സ്കൂൾ സംവിധാനത്തിൽ ഈ ദിവസം അവധി നല്‍കുന്നതിന് സംസ്ഥാന നിയമനിർമ്മാതാക്കൾ അടുത്തിടെ നിയമനിർമ്മാണം നടത്തിയതിന് ശേഷമാണ് പ്രഖ്യാപനം വന്നത്.


Also Read:  Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് കാലവർഷം കനക്കും, 8 ജില്ലകളിൽ യെല്ലോ അലർട്ട്


ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് ഈ നിമിഷത്തെ പ്രാദേശിക കുടുംബങ്ങളുടെ സുപ്രധാന വിജയമാണെന്ന് വിശേഷിപ്പിച്ചു. 'ദീപാവലി സ്‌കൂൾ അവധിയാക്കാനുള്ള പോരാട്ടത്തിൽ നിയമസഭാംഗം @ജെനിഫർ രാജ്കുമാറിനും കമ്മ്യൂണിറ്റി നേതാക്കൾക്കുമൊപ്പം നിലകൊള്ളാന്‍ സാധിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അൽപ്പം നേരത്തെയാണ് എങ്കിലും എല്ലാവര്‍ക്കും ശുഭ് ദീപാവലി! മേയർ ട്വിറ്ററിൽ കുറിച്ചു.
 
ദീപാവലി ദിനത്തില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കുന്ന ബില്ലിൽ ഗവർണർ കാത്തി ഹോച്ചുൾ ഒപ്പുവെക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും മേയർ പറഞ്ഞു. ന്യൂയോർക്ക് എല്ലാവർക്കും വേണ്ടിയുള്ളതാണ്, നിങ്ങൾ ഈ നഗരത്തിന്‍റെ ഭാഗമാണെന്നും അന്യനായി പരിഗണിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ എവിടെ നിന്ന് വന്നാലും പ്രശ്നമില്ല, ഈ വർഷം നവംബർ 12 ഞായറാഴ്ച ദീപാവലി ആഘോഷിക്കും, അതിനാൽ 2023 ൽ ആദ്യമായി സ്കൂളിന് അവധിയായിരിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, 2015 ൽ, ഈദ് അൽ-ഫിത്തർ, ഈദ് അൽ-അദ്ഹ എന്നീ രണ്ട് പ്രധാന മുസ്ലീം അവധി ദിനങ്ങളുടെ ബഹുമാനാർത്ഥം ന്യൂയോർക്ക് സിറ്റി സ്‌കൂളുകൾക്ക് അവധി  പ്രഖ്യാപിച്ചിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.