കേശ സൗന്ദര്യം എല്ലാവർക്കും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് മുടിയുടെ കാര്യത്തിൽ ആരും തന്നെ കോംപ്രമൈസിന് തയ്യാറല്ലെന്നതാണ് സത്യം. അങ്ങിനെയുള്ള മനുഷ്യരുടെ ഇടയിലാണ് ഒരു സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

55 അടി നീളമുള്ള മുടിയുള്ള ഒരു സ്ത്രീയാണ് കഥയിലെ താരം. മുടി കഴുകാൻ ഇവർക്ക് ഒരു ദിവസം വേണ്ടത് ആറ് ബോട്ടിൽ ഷാംപു ആണ്. ഇത് കൂടാതെ മുടി കഴുകിയാൽ കുറഞ്ഞത് രണ്ട് ദിവസം വേണം അതൊന്ന് ഉണങ്ങാൻ. ആകെ മുടിയുടെ ഭാരമാകട്ടെ 20 കിലോ. അമേരിക്കയിലെ ഫ്ളോറിഡ സ്വദേശിയായ  ആശാ മണ്ഡേലയാണ് ആ നീളൻ മുടിക്കാരി.\


Also Read: Viral Video: ഞാനിത് എവിടാ! കണ്ണും ഉരുട്ടി നാക്കും നീട്ടി ഈ കുട്ടിക്കുരങ്ങൻ, കൗതുകമായി വീഡിയോ


കഴിഞ്ഞ 25 വർഷമായി ആശ തൻറെ മുടി ചീകിയിട്ടില്ല. സങ്കടകരമായ കാര്യം എന്താണെന്നാൽ ഇത്ര വലിയ നീളൻ മുടിക്കാരിയെ വിവാഹം കഴിക്കാൻ ആരും തയ്യാറായിരുന്നില്ല. പിന്നീട് ഹെയർ ഡ്രസ്സർ ഇമ്മാനുവൽ ഷ്വാഗാണ് ആശയെ വിവാഹം ചെയ്തത്.


Also Read: Viral Video: ഉദ്ഘാടനം കഴിഞ്ഞില്ല ദേ, കിടക്കുന്നു പാലം താഴെ...!! വീഡിയോ വൈറല്‍


മുടി വളർന്നതോടെ ആശയുടെ കഴുത്തിനും ഇടക്കിടെ വേദന പതിവാണ്. ഇതിൻറെ ഭാഗമായി മുടിവെട്ടാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും വെട്ടാൻ ആശ തയ്യാറല്ല. നിരവധി പരസ്യ ചിത്രങ്ങളിലും, പ്രമോഷൻ പ്രോഗ്രാമുകളിലുമൊക്കെ അഭിനയിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഇവർ സ്വന്തമാക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.