പ്രധാന കോവിഡ് ആഘാതമേഖലയായി ന്യൂയോര്‍ക്കിനെ പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപാണ് ന്യൂയോര്‍ക്കിനെ പ്രധാന കൊറോണ ആഘാതമേഖലയായി പ്രഖ്യാപിച്ചത്. അമേരിക്കന്‍ ജനസംഘ്യയുടെ  അഞ്ചു ശതമാനത്തോളം,  അതായത് ഏകദേശം 70 മില്ല്യന്‍ ആളുകളാണ് പുറത്തിറങ്ങാനാകാതെ വീടുകളില്‍ കഴിയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹോട്ടലുകളും, സ്റ്റേഡിയങ്ങളും, പാര്‍ക്കിംഗ് ഏരിയകളുമെല്ലാം ആശുപത്രികളും ക്ലിനിക്കുകളുമായി മാറിയിരിക്കുകയാണ്. അമേരിക്കന്‍ പട്ടാളവും ദേശീയ ഗാര്‍ഡുകളുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.


24 മണിക്കൂറിനിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയായതോടെയാണ് ന്യൂയോര്‍ക്കിനെ പ്രധാന കൊറോണ ആഘാതമേഖലയായി പ്രഖ്യാപിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന്‍ 348 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്. 26,888 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.