നിയാമെ: ആഫ്രിക്കൻ (Africa) രാജ്യമായ നൈജറിൽ വെടിവെപ്പ്. മേയർ ഉൾപ്പെടെ 69 പേർ കൊല്ലപ്പെട്ടു. നൈജറിൽ (Niger) വെള്ളിയാഴ്ച മുതൽ രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മാലി അതിർത്തിയോട് ചേർന്ന് തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയശേഷം അക്രമികൾ മാലിയിലേക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


ALSO READ: Yemen bomb blast | യെമനിൽ വിമാനത്താവളത്തിന് സമീപം കാർ ബോംബ് സ്ഫോടനം; ഒമ്പത് പേർ മരിച്ചു


കൊല്ലപ്പെട്ടവരിൽ മേയറും പ്രതിരോധ സേനയിലെ അം​ഗവും ഉൾപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ 15 പേർ രക്ഷപ്പെട്ടതായി നൈജർ ആഭ്യന്തര മന്ത്രി അറിയിച്ചു. ആക്രമണം നടന്ന പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയതായി അധികൃതർ വ്യക്തമാക്കി. പടിഞ്ഞാറൻ തില്ലബെറി മേഖലയിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിൽ ഭീകരർ എത്തിയതായി സംശയിച്ചിരുന്നു. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയതിനിടെയാണ് ആക്രമണമുണ്ടായത്.


ALSO READ: Haibatullah Akhundzada | അഖുൻസാദ മരിച്ചെന്ന റിപ്പോർട്ടുകൾ തള്ളി താലിബാൻ; പൊതു പരിപാടിയിൽ പങ്കെടുത്തതായി താലിബാൻ വിശദീകരണം


ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ അനുബന്ധ സംഘടനയുമായി ബന്ധമുള്ള തീവ്രവാദികൾ ഈ പ്രദേശം കീഴടക്കിയിരിക്കുന്നു. മാലി, ബുർക്കിന ഫാസോ, നൈജീരിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ഈ വർഷം കലാപത്തിൽ അഞ്ഞൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.