വ്യോമസേനാ വിമാനം തകർന്ന് നൈജീരിയൻ സൈനീക മേധാവി കൊല്ലപ്പെട്ടു
നിരവധി സൈനീകരും അദ്ദേഹത്തോടൊപ്പം അപകടത്തിൽ കൊല്ലപ്പെട്ടതായി വാർത്ത എജൻസിയായ റോയിട്ടേഴ്സ് ചെയ്യുന്നു
കഡുന : എയർ ഫോഴ്സിൻറെ (Airforce) വിമാനം തകർന്ന് നൈജീരിയൻ സൈനീക മേധാവി കൊല്ലപ്പെട്ടു. ലെഫ്റ്റനൻറ്. ജനറല്‍ ഇബ്രാഹിം അത്താഹിരു ആണ് കൊല്ലപ്പെട്ടു. സുരക്ഷാ പ്രശ്നങ്ങൾ രൂക്ഷമായ കാഡുനയിൽ വെച്ചായിരുന്നു അപകടം.
നിരവധി സൈനീകരും അദ്ദേഹത്തോടൊപ്പം അപകടത്തിൽ കൊല്ലപ്പെട്ടതായി വാർത്ത എജൻസിയായ റോയിട്ടേഴ്സ് (Reuters) റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൻറെ കാരണ് വ്യോമസേന അന്വേഷിച്ച് വരികയാണ്.
Also Read: അയവില്ലാതെ ഇസ്രയേൽ-പലസ്തീൻ സംഘർഷം; ഗാസയിൽ മരണം 132 ആയി
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വ്യോമസേനയുടെ വിമാനം തകര്‍ന്ന് അപകടം ഉണ്ടാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വ്യോമസേനയുടെ മറ്റൊരു പാസഞ്ചർ വിമാനം തകര്‍ന്ന് ഏഴ് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കഴിഞ്ഞ ജനുവരിയിലാണ് സൈനിക മേധാവിയായി ഇബ്രാഹിം അത്തഹിരു ചുമതലയേറ്റത്. അദ്ദേഹത്തിന് നിരവധി ഭീകര സംഘടനകളില്‍ നിന്നും കലാപകാരികളില്‍ നിന്നും ഭീഷണി നിലനിന്നിരുന്നു.
Also Read: Oxygen Recycling: കൊറോണ പ്രതിരോധത്തിനായി നൂതന സാങ്കേതിക വിദ്യയുമായി നാവികസേന
ബൊക്കോ ഹറാം,ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ശക്തി കേന്ദ്രമായി വളരുന്ന പ്രദേശമാണ് കാഡുന. ഇവരുടെ ശക്തി കുറച്ച് പ്രദേശങ്ങൾ തിരിച്ച് പിടിക്കാനാണ് സൈന്യം ശ്രമിക്കുന്നത്. 30,000 പേരാണ് വിവിധ ആഭ്യന്തര യുദ്ധങ്ങളിലായി ഇവിടെ മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...