ഇസ്ലാമാബാദ്: ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും തയ്യാറല്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക്കിസ്ഥാനിലെ ക്യാബിനറ്റ് ഒരാഴ്ചമുമ്പ് ഇമ്രാൻ ഖാന്റെ തീരുമാനത്തെ തള്ളിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇമ്രാനും (Imran Khan) പുതിയ സാമ്പത്തിക കാര്യവകുപ്പ് മന്ത്രിയും സംയുക്തമായി എടുത്ത തീരുമാനമാണ് ക്യാബിനറ്റ് തള്ളിയത്. മാർച്ച് 23 ന് ആണ് ഇമ്രാൻ ഖാൻ അധ്യക്ഷനായ ക്യാബിനറ്റ് ഇന്ത്യയിൽ നിന്നും കോട്ടണും പഞ്ചസാരയും ഇറക്കുമത ചെയ്യാൻ നിർദ്ദേശം നൽകിയത്.  ഇത് പല തരത്തിലുള്ള ചർച്ചകൾക്കും തർക്കങ്ങൾക്കും ഇടയായപ്പോഴാണ് തീരുമാനം പിന്നവലിച്ച് ഇമ്രാൻ ഖാൻ മലക്കം മറിഞ്ഞത്. 


Also Read: ഇന്ത്യയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നു; പ്രധാനന്ത്രിയ്ക്ക് കത്തയച്ച് Imran Khan


വെള്ളിയാഴ്ച കൂടിയ മന്ത്രി സഭ തീരുമാനത്തിന് ശേഷം പാക്കിസ്ഥാന് (Pakistan) ആവശ്യമായ വസ്തുക്കൾ കണ്ടെത്താൻ മറ്റൊരു വിപണിയെ സമീപിക്കാൻ പാക് വാണിജ്യ മന്ത്രാലയത്തിന് ഇമ്രാൻ ഖാൻ നിർദ്ദേശം നൽകിയതായിട്ടാണ് റിപ്പോർട്ട്. 


ഇവിടത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയുമായുള്ള വ്യാപാര കരാർ പുന:രാരംഭിക്കാൻ തൽക്കാലം നിർവാഹമില്ലെന്നാണ് ഇമ്രാൻ ഖാന്റെ ന്യായീകരണം.  ആർട്ടിക്കിൾ 370, 2019 ആഗസ്റ്റ് 5 ന് പിന്നവലിച്ചതോടെ പാക്കിസ്ഥാൻ ഇന്ത്യയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചിരികുകയാണ്.  വ്യാപാരബന്ധത്തിലും ഈ തീരുമാനം തന്നെ തുടരാനാണ് അവർ നിശ്ചയിച്ചിരിക്കുന്നത്. 


ഇക്കാര്യം പാക് വിദേശകാര്യ മന്ത്രി ഷാ ഖുറേഷിയാണ് അറിയിച്ചത്.  അടുത്തിടെ പാക്കിസ്ഥാനിൽ വർധിച്ചുവരുന്ന പഞ്ചസാര വില ഒന്നു പിടിച്ചു നിർത്താനാണ് ഇന്ത്യയിൽ നിന്നും പഞ്ചസാര ഇറക്കുമതിക്ക് ആദ്യം നിർദ്ദേശം നൽകിയത്.    


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.